കാർഡിയാക് അറസ്റ്റിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഗുരുതരമായ മസ്തിഷ്ക തകരാറും ഉണ്ടായതിനെ തുടർന്ന് നില ഗുരുതരമായി തുടരുകയായിരുന്നു. രാജു ശ്രീവാസ്തവയുടെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും നൽകുമെന്ന് ഭാര്യ ശിഖ ശ്രീവാസ്തവയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉറപ്പ് നൽകിയിരുന്നു.
ശ്രീവാസ്തവയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വാർത്തകൾ വന്ന് തുടങ്ങുന്നതിനിടയിലാണ് വിയോഗ വാർത്ത എത്തുന്നത്. ഓഗസ്റ്റ് പത്തിന് ജിമ്മിൽ പതിവ് വർക്ക്ഔട്ട് ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രീവാസ്തവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
advertisement
കാർഡിയാക് അറസ്റ്റിനൊപ്പം മസ്തിഷ്ക തകരാറും സംഭവിച്ചതാണ് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയത്. ഗുരുതരാവസ്ഥയിൽ നാൽപ്പത്തിയൊന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമാണ് ദുഃഖവാർത്ത എത്തുന്നത്.
ഇന്ത്യയിലെ പ്രശസ്ത കൊമേഡിയൻമാരിൽ ഒരാളാണ് രാജു ശ്രീവാസ്തവ. കപിൽ ശർമ ഷോ, ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്, കോമഡി സർക്കസ് തുടങ്ങിയ കോമഡി ഷോകളിൽ ഭാഗമായിരുന്നു. ബോളിവുഡ് ചിത്രങ്ങളായ മേനെ പ്യാർ കിയാ, തേസാബ്, ബാസിഗർ തുടങ്ങിയ ചിത്രങ്ങളിലും ശക്തിമാൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട‌്. ഇന്ത്യൻ ലാഫർ ചാലഞ്ച് എന്ന ഷോയിൽ സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയിരുന്നു.
