മേയ് പതിനാറിനാണ് വിദേശത്തേക്ക് പോകാനുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാകാനുള്ള നാല് എംപി മാരുടെ പേര് നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ പറഞ്ഞതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. അന്നുതന്നെ ഉച്ചയ്ക്ക് രാഹുൽ ഗാന്ധി 4 എംപിമാരുടെ പേര് നൽകി. എന്നാൽ പിറ്റേദിവസം അർദ്ധരാത്രി കോൺഗ്രസ് നൽകിയ പേരുകളിൽ ഒരാളെമാത്രം ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തു വിട്ടത്. ഇതിലും ബിജെപി രാഷ്ട്രീയം കളച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
കോണ്‍ഗ്രസ് പേരു നിര്‍ദേശിക്കാതെ കേന്ദ്രം തരൂരിനെ പ്രതിനിധി സംഘത്തിൽ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ബിജെപി മോശം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റ് സമ്മേളനം, സര്‍വകക്ഷി യോഗം എന്നീ ആവശ്യങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
advertisement