TRENDING:

ത്രിപുരയിൽ ബിജെപിയെ തൂത്തെറിയാൻ സിപിഎമ്മും കോൺഗ്രസും ദേശീയ പതാകയുമായി മൂന്ന് കിലോമീറ്റർ റാലി

Last Updated:

ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് മുന്നോടിയാണ് സിപിഎം കോൺഗ്രസ് റാലിയെന്നാണ് സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുരയിലെ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ചേർന്ന് അഗർത്തലയിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. മൂന്നു കിലോമീറ്ററോളം നീണ്ട പ്രകടനത്തിൽ ദേശീയപതാകയുമായാണ് പ്രവർത്തകർ അണിനിരന്നത്. ഒരുകാലത്ത് കടുത്ത എതിരാളികളായിരുന്ന കോൺഗ്രസും ഇടതുപക്ഷവും ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി കൂട്ടുകെട്ടിനെ നേരിടാനാണ് ഒരുമിച്ച് ശക്തിപ്രകടനം നടത്തിയതെന്നാണ് സൂചന. ഫെബ്രുവരി 16 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസും ഇടതുപാർട്ടികളും സഖ്യത്തിൽ മത്സരിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
advertisement

“എന്റെ വോട്ട്, എന്റെ അവകാശം” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള റാലി ഇടതുപാർട്ടികളുടെയോ കോൺഗ്രസിന്റെയോ ബാനറിന് കീഴിലായിരുന്നില്ല എന്നതും ശ്രദ്ധേയമായി. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ സാമൂഹിക പ്രവർത്തകർ, മുതിർന്ന പൗരന്മാർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും റാലിയിൽ പങ്കെടുത്തവർ ഉയർത്തി.

രവീന്ദ്രഭവനിൽ നിന്ന് പഴയ മോട്ടോർ സ്റ്റാൻഡ് വഴി ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) ഓഫീസിന് മുന്നിൽവരെ മൂന്ന് കിലോമീറ്റർ നീണ്ട മാർച്ചിൽ പങ്കെടുത്തവർ ദേശീയ പതാക വീശി. ഇടതുമുന്നണിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു.

advertisement

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് റാലിയിൽ പ്രസംഗിച്ച നേതാക്കൾ ആവശ്യപ്പെട്ടു, ബിജെപി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഇത് നിഷേധിക്കപ്പെട്ടുവെന്ന് അവർ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി സമ്മർദ്ദം ചെലുത്താൻ ഒരു പ്രതിനിധി സംഘം ചീഫ് ഇലക്ട്റൽ ഓഫീസർ ഗിറ്റെ കിരൺകുമാർ ദിനകരറാവുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് റാലി സമാപിച്ചത്.

പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ജിരാനിയ സബ്ഡിവിഷനിൽ കോൺഗ്രസ്-ബിജെപി അനുഭാവികൾ തമ്മിൽ ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അജോയ് കുമാറിന് പരിക്കേറ്റിരുന്നു. ഇക്കാര്യം പ്രതിനിധി സംഘം ചീഫ് ഇലക്ട്റൽ ഓഫീസറുടെ ശ്രദ്ധിൽപ്പെടുത്തി.

advertisement

അതേസമയം ബിജെപി-കോൺഗ്രസ് സംഘർഷത്തിൽ ചീഫ് ഇലക്ട്റൽ ഓഫീസർ ഇടപെട്ടിട്ടുണ്ട്. പ്രശ്നം വഷളാക്കുന്നതിന് കാരണക്കാരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പൊലീസിന് വിന്യസിക്കാനും ഇക്കാര്യം ഉറപ്പിക്കാൻ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിക്കുകയും ചെയ്തു.

“ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും വേണ്ടിയുള്ള മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ജനകീയ റാലിയായിരുന്നു ഇത്”- മുതിർന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ ദ ടെലിഗ്രാഫിനോട് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“ബുധനാഴ്‌ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും നടന്ന സംഭവങ്ങളെക്കുറിച്ച് സിഇഒയെ അറിയിക്കുന്നതിനും സ്വതന്ത്രമായി വോട്ടുചെയ്യാൻ കഴിയണമെന്ന ജനങ്ങളുടെ ആഗ്രഹം അറിയിക്കുന്നതിനുമായിരുന്നു റാലി. ജിറാനിയ സംഘർഷത്തിന് പ്രേരിപ്പിച്ച മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്”- ബർമൻ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
ത്രിപുരയിൽ ബിജെപിയെ തൂത്തെറിയാൻ സിപിഎമ്മും കോൺഗ്രസും ദേശീയ പതാകയുമായി മൂന്ന് കിലോമീറ്റർ റാലി
Open in App
Home
Video
Impact Shorts
Web Stories