TRENDING:

വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്

Last Updated:

മോദി സർക്കാരിന്‍റെ മറ്റെല്ലാ തീരുമാനങ്ങളെയും പോലെ വലിയ സ്വകാര്യവ്യക്തികൾക്ക് മാത്രമായിരിക്കും ഇതിന്‍റെ ഗുണമെന്നും സാധാരണക്കാരന് എതിരായിരിക്കും ഈ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്. ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചതിന് പിന്നാലെ 20 മുതൽ 25 വരെയുള്ള വിമാനത്താവളങ്ങൾ സർക്കാർ സ്വകാര്യവൽക്കരിക്കാൻ പോകുകയാണെന്ന റിപ്പോർട്ട് വന്നതിനു തൊട്ടു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
advertisement

മോദി സർക്കാരിന്‍റെ മറ്റെല്ലാ തീരുമാനങ്ങളെയും പോലെ വലിയ സ്വകാര്യവ്യക്തികൾക്ക് മാത്രമായിരിക്കും ഇതിന്‍റെ ഗുണമെന്നും സാധാരണക്കാരന് എതിരായിരിക്കും ഈ നീക്കമെന്നും കോൺഗ്രസ് ആരോപിച്ചു.

രാജ്യത്തെ 20 മുതൽ 25 വരെ വിമാനത്താവളങ്ങൾ അടുത്ത ഘട്ടത്തിൽ സർക്കാർ സ്വകാര്യവൽക്കരിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മൊഹാപാത്ര വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആറു വിമാനത്താവളങ്ങൾ നേരത്തെ സ്വകാര്യവൽക്കരിച്ചിരുന്നു.

BJP എംഎൽഎയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചു: രണ്ടു പേർ മരിച്ചു

advertisement

അതേസമയം, ഒരു സ്വകാര്യ കമ്പനിക്ക് രണ്ടിൽ കൂടുൽ വിമാനത്താവളങ്ങളുടെ കരാർ നൽകരുതെന്ന നിതി ആയോഗിന്‍റെയും സാമ്പത്തിക കാര്യ വകുപ്പിന്‍റെയും നിർദ്ദേശം ഏവിയേഷൻ മന്ത്രാലയം അവഗണിച്ചതായി കോൺഗ്രസ് വക്താവ് പവൻ ഖേറ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ 123 വിമാനത്താവളങ്ങളിൽ 14 എണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ഇതിൽ തന്നെ അഞ്ചെണ്ണം സ്വകാര്യ കമ്പനിക്ക് കൈമാറിയതായും അദ്ദേഹം ആരോപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്