BJP എംഎൽഎയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചു: രണ്ടു പേർ മരിച്ചു

Last Updated:

കൗമാരപ്രായക്കാരി ആയിരുന്ന ഇവർ ബി ജെ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന്‍റെ മുന്നിൽ വെച്ച് കഴിഞ്ഞവർഷം ഏപ്രിൽ എട്ടിന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

റായ്ബറേലി: ബി ജെ പി എംഎൽഎ കുൽദീപ് സെങ്കാറിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. സ്ത്രീ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ അവരുടെ അമ്മയ്ക്കും അഭിഭാഷകനും ഒപ്പം സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അമ്മയും അഭിഭാഷകൻ മഹേന്ദ്ര സിംഗും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ലഖ് നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ് ബറേലി ജയിലിൽ തടവിൽ കഴിയുന്ന അങ്കിളായ മഹേഷ് സിംഗിനെ കാണുവാൻ പോകുന്നതിനിടെ ആയിരുന്നു അപകടം.
2017 ജൂണിൽ ബി ജെ പി എംഎൽഎ അദ്ദേഹത്തിന്‍റെ വീട്ടിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് ആയിരുന്നു സ്ത്രീയുടെ പരാതി.
ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് അന്ന് കൗമാരപ്രായക്കാരി ആയിരുന്ന ഇവർ ബി ജെ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന്‍റെ മുന്നിൽ വെച്ച് കഴിഞ്ഞവർഷം ഏപ്രിൽ എട്ടിന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബി ജെ പി അംഗത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ആത്മഹത്യാശ്രമം.
advertisement
ബി ജെ പി എംഎൽഎയ്ക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ പിതാവിനെ അനധികൃതമായി തോക്കുകൾ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഏപ്രിൽ 2018ന് അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ അടച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരുടെ അച്ഛൻ മരിച്ചിരുന്നു. എം എൽ എയുടെ ആൾക്കാരുടെ അക്രമത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബി ജെ പി എംഎൽൺ കുൽദീപ് സെങ്കാറും സഹോദരൻ അതുൽ സിംഗും 2018 മുതൽ ജയിലിലാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
BJP എംഎൽഎയ്ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചു: രണ്ടു പേർ മരിച്ചു
Next Article
advertisement
കേരളത്തിന്റെ  മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ മൂന്നാം വാരം തുടങ്ങിയേക്കും
കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ മൂന്നാം വാരം തുടങ്ങിയേക്കും
  • കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നവംബർ മൂന്നാം വാരം മുതൽ സർവീസ് ആരംഭിക്കും.

  • കെഎസ്ആർ ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 5.10 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.

  • 22652 എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെടും.

View All
advertisement