കോൺഗ്രസിന് സംസ്ഥാനത്ത് യോഗം ചേരാൻ സാധിക്കുമെന്നും എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇപ്പോൾ റാലി അനുവദിക്കാനാകില്ല എന്നും മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ചെയ്യാനാണ് കോൺഗ്രസ് രാഹുൽ ഗാന്ധി ആഗ്രഹിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ച മുൻപേ പാർട്ടി ഇതിനായി മണിപ്പൂർ സർക്കാരിനോട് അനുമതി തേടിയിരുന്നു.
Also read-രാഹുൽ ഗാന്ധിയുടെ 'ഭാരത് ന്യായ് യാത്ര'യുടെ പേരു മാറ്റി; പുതിയ പേരെന്ത്? മാറ്റത്തിന് കാരണം?
advertisement
"കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാനത്ത് എത്തണമെങ്കിൽ, ഒരു ഹെലികോപ്ടർ വഴി ഇവിടെയെത്താൻ സാധിക്കും. എന്നാൽ ഒരു റാലിക്ക് അനുവാദം നൽകുക എന്നത് ഇപ്പോൾ അനുവദിക്കാൻ കഴിയാത്ത കാര്യമാണ്. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂർ സർക്കാർ യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ല'', എന്നും ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
66 ദിവസങ്ങളിലായി 6,700 കിലോമീറ്റർ ആകും മാർച്ചിൽ ആകെ കവർ ചെയ്യുക. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി ദിവസവും രണ്ട് തവണ പ്രസംഗിക്കും. “യാത്ര സംബന്ധിച്ചു നടത്തിയ ചർച്ചകളെ അടിസ്ഥാനമാക്കി ഞങ്ങൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ടുകൾ തീരുമാനിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശും മാർച്ചിൽ ഉൾക്കൊള്ളക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. അരുണാചൽ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകും, ” എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തേ അറിയിച്ചിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എല്ലാ പാർട്ടികളെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളെയും യാത്രയിലേക്ക് ക്ഷണിക്കും എന്നും ജയറാം രമേഷ് പറഞ്ഞു.
അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് മാർച്ച് നടത്താനാണ് കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ മെയ് 3 മുതൽ മണിപ്പൂരിൽ നടന്ന വംശീയ കലാപം കൂടി കണക്കിലെടുത്താണ് യാത്രയുടെ റൂട്ട് മാറ്റാൻ പാർട്ടി ആലോചിച്ചത്. ഉത്തർപ്രദേശിൽ 1,000 കിലോമീറ്റർ ദൂരം യാത്ര കടന്നുപോകും. ഇവിടെ ഒരേയൊരു എംപി (സോണിയാ ഗാന്ധി) മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ ഉള്ളത്. പശ്ചിമ ബംഗാളിൽ, ഏഴ് ജില്ലകളിലായി 523 കിലോമീറ്റർ ദൂരവും ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകും.
keywords:
link: