“ദീർഘകാലം പ്രതിപക്ഷത്ത് തുടരാനുള്ള പ്രതിപക്ഷത്തിൻ്റെ ദൃഢനിശ്ചയത്തെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾ അവിടെ (പ്രതിപക്ഷത്ത്) ഇരിക്കാൻ തീരുമാനിക്കുന്ന അതേ രീതിയിൽ... പൊതുജനങ്ങൾ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും..."- കോൺഗ്രസിനെ പ്രധാനമന്ത്രി പരിഹസിച്ചു.
"അവർ (കോൺഗ്രസ്) പ്രതിപക്ഷമെന്ന നിലയിൽ ദയനീയമായി പരാജയപ്പെടുകയും മറ്റ് പ്രതിപക്ഷ നേതാക്കളെ തങ്ങൾക്കൊപ്പം വലിച്ചിഴയ്ക്കുകയും ചെയ്തു. മറ്റ് യുവ നേതാക്കൾ സംസാരിച്ചാൽ അത് ആ ഒരു യുവ നേതാവിന് ദോഷമാകുമെന്ന് അവർ ഭയപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു. "ആ പാർട്ടിയിലുള്ളവരുമായി എനിക്ക് പ്രശ്‌നമില്ല, പക്ഷേ 'കുടുംബ' പാർട്ടിയാകരുത്. പരാജയപ്പെട്ട അതേ ഉൽപ്പന്നം പുറത്തിറക്കാനുള്ള അവരുടെ ശ്രമം തകർച്ചയുടെ വക്കിലെത്തിച്ചു, ”പ്രധാനമന്ത്രി പറഞ്ഞു.
advertisement
പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 'രാജ്യത്തിന് നല്ല പ്രതിപക്ഷം വേണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. തൻ്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുംട- പ്രധാനമന്ത്രി മോദി ഉറപ്പുനൽകി. “രാജ്യത്തിന്‍റെ മുന്നേറ്റത്തിന് 30 വർഷം എടുക്കാൻ ഞങ്ങൾ അനുവദിക്കില്ല. അത് എൻ്റെ മൂന്നാം ടേമിൽ അത് സാധ്യമാകും, ”അദ്ദേഹം പറഞ്ഞു.
2014-ൽ ഇന്ത്യ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, എന്നിട്ടും അവർ (കോൺഗ്രസ്) നിശബ്ദരാണ്. അവർക്ക് സ്വപ്നം കാണാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടിരുന്നു... ഞങ്ങളുടെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നത് മോദിയുടെ ഉറപ്പാണ്, ”പ്രധാനമന്ത്രി പറഞ്ഞു.
4 കോടി വീടുകൾ നിർമ്മിക്കാൻ കോൺഗ്രസിന് 100 വർഷമെടുക്കുമെന്ന് വികസനത്തിൻ്റെ വേഗത താരതമ്യം ചെയ്ത പ്രധാനമന്ത്രി മോദി പറഞ്ഞു. “ഞങ്ങൾ പാവപ്പെട്ടവർക്കായി 4 കോടി വീടുകൾ നിർമ്മിച്ചു. നഗരങ്ങളിലെ ദരിദ്രർക്കായി ഞങ്ങൾ 80 ലക്ഷം വീടുകൾ നിർമ്മിച്ചു. കോൺഗ്രസിൻ്റെ വേഗത്തിലാണ് ഇവ നിർമ്മിച്ചതെങ്കിൽ ഇത് പൂർത്തിയാകാൻ 100 വർഷമെടുക്കുമായിരുന്നു. അപ്പോഴേക്കും അഞ്ച് തലമുറ കഴിഞ്ഞിട്ടുണ്ടാകും.