കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങിയ ബിജെപിയുടെ കേന്ദ്രനേതാക്കൾ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. കാവൽക്കാരൻ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
advertisement
പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ നൽകിയെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും 150 കോടി രൂപ വീതവും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് 100 കോടിരൂപയും നൽകിയെന്ന് ഡയറിയിൽ പറയുന്നു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിക്കും മുരളിമനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നൽകിയെന്നും പറയുന്നു. നിതിൻ ഗഡ്കരിയുടെ മകന്റെ കല്യാണത്തിന് യെദ്യൂരപ്പ പത്ത് കോടി നൽകിയെന്നും കാരവാൻ റിപ്പോർട്ട് ചെയ്യുന്നു. ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി മുന്നൂറ് കോടി രൂപ നൽകിയെന്നും ഡയറിയിലുണ്ട്.