TRENDING:

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കോൺഗ്രസ് നേതാവിന്‍റെ സംഭാവന; 1.11 ലക്ഷം രൂപ നല്‍കി ദിഗ് വിജയ് സിംഗ്

Last Updated:

ക്ഷേത്ര നിർമ്മാണത്തിനായി ആളുകൾ സംഭാവന നൽകിയ പണത്തിന്‍റെ കണക്കുകൾ പരസ്യമാക്കണമെന്ന് വിഎച്ച്പിയോട് ആവശ്യപ്പെടണമെന്നും ദിഗ് വിജയ് സിംഗ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 ലക്ഷം രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് കത്ത് സഹിതം കോൺഗ്രസിന്‍റെ രാജ്യസഭാംഗവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് സംഭാവന അയച്ചത്.
advertisement

“എവിടെ, ഏത് ബാങ്കിലേക്കാണ് പണം സംഭാവന ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എന്റെ പക്കലില്ലാത്തതിനാൽ, ഈ സംഭാവനയോടൊപ്പം 1,11,111 രൂപയുടെ ഒരു ചെക്ക് ഞാൻ നിങ്ങൾക്ക് അയയ്ക്കുന്നു. രാം ക്ഷേത്ര നിർമ്മാണത്തിനായി, ”സിംഗ് കത്തിൽ എഴുതി.

ഒപ്പം ക്ഷേത്ര നിർമ്മാണത്തിനായി ആളുകൾ സംഭാവന നൽകിയ പണത്തിന്‍റെ കണക്കുകൾ പരസ്യമാക്കണമെന്ന് വിഎച്ച്പിയോട് ആവശ്യപ്പെടണമെന്നും ദിഗ് വിജയ് സിംഗ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ജനുവരി 15 മുതൽ വിഎച്ച്പി 44 ദിവസം നീണ്ടുനിന്ന രാം ക്ഷേത്ര ധനസമാഹരണ യജ്ഞം രാജ്യത്തുടനീളം ആരംഭിച്ചപ്പോൾ മറ്റ് ചില സംഘടനകൾ ഇതിനകം ലാത്തികളും വാളുകളുമായി റാലികളിലൂടെ ക്ഷേത്രത്തിനായി സംഭാവന ശേഖരിക്കുന്നുണ്ടെന്നും കത്തിൽ സിംഗ് പരാമർശിച്ചു.

advertisement

Also Read ഉമ്മൻ ചാണ്ടി വീണ്ടും നേതൃത്വത്തിൽ; തീർന്നോ കോൺഗ്രസിലെ പ്രതിസന്ധി

“ലാത്തികളും വാളുകളും വഹിച്ചുള്ള ഇത്തരം റാലികൾ ഏതെങ്കിലും മതപരമായ ചടങ്ങിന്റെ ഭാഗമാക്കാൻ കഴിയില്ല. കുറഞ്ഞത് അത്തരം സംഭവവികാസങ്ങളെങ്കിലും സനാതൻ ധർമ്മത്തിന്റെ (ഹിന്ദു മതത്തിന്റെ) ഭാഗമാക്കാനും കഴിയില്ല. ഇത്തരം സംഭവവികാസങ്ങൾ കാരണം മധ്യപ്രദേശിൽ ഇതിനകം മൂന്ന് അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത് സമൂഹത്തിലെ സാമൂഹിക ഐക്യത്തെ തകർത്തു, ” സിംഗ് കത്തിൽ എഴുതി.

advertisement

“മറ്റ് മതവിഭാഗങ്ങൾ ക്ഷേത്ര നിർമ്മാണത്തിന് എതിരല്ല എന്ന കാര്യം നിങ്ങൾക്കറിയാം. അതിനാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ആയുധങ്ങൾ വഹിക്കുന്ന ആളുകളോട് ഇത്തരം ധനസമാഹരണ ഘോഷയാത്രകൾ നിർത്താൻ നിങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിക്കണെമെന്നും ദിഗ് വിജയ് സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കോൺഗ്രസ് നേതാവിന്‍റെ സംഭാവന; 1.11 ലക്ഷം രൂപ നല്‍കി ദിഗ് വിജയ് സിംഗ്
Open in App
Home
Video
Impact Shorts
Web Stories