എന്നും ഓർമ്മിക്കപ്പെടുന്ന വിജയം എന്നും കുറിച്ച ഷമ, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ എന്നിവരേയും പ്രത്യേകം പ്രശംസിച്ചു. ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് മുന്നോടിയായി രോഹിത് ശർമയുടെ ശരീരം ഫിറ്റ് അല്ലെന്ന തരത്തിൽ ഷമ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അഭിനന്ദന പോസ്റ്റിനു പിന്നാലെ ഷമയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. ഷമയ്ക്കു കിട്ടിയ വലിയ തിരിച്ചടിയാണ് കരീടനേട്ടമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
അതേസമയം ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് ജയം. ന്യൂസീലൻഡിനെ തകർത്തത് 4 വിക്കറ്റിന്.76 റൺസ് എടുത്ത രോഹിത് ശർമയാണ് ടോപ് സ്കോറർ. ഇതോടെ രണ്ട് ഐസിസി നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടുന്നത് മൂന്നാം തവണ. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മിന്നും വിജയം കരസ്ഥമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു.
advertisement