TRENDING:

ബിജെപി വനിതാ മന്ത്രിയെ 'ഐറ്റം' എന്നു വിളിച്ച് കോൺഗ്രസ് നേതാവ് കമൽ നാഥ്; സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം

Last Updated:

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു വനിതാ സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ കമൽനാഥിനെതിരെ പരാതിയുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ കമൽനാഥിനെതിരെ വിമർശനം ശക്തമാകുന്നു.ഗ്വാളിയാർ ദബ്റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ അവിടുത്തെ ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ പ്രസ്താവനകളാണ് വിവാദം ഉയർത്തിയിരിക്കുന്നത്.
advertisement

Also Read-ഫോണിലൂടെ കോവിഡ് പകരുമോ? മൊബൈൽ അണുവിമുക്തമാക്കാൻ ചില എളുപ്പവഴികൾ

മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഇമർതി ദേവിയെ 'ഐറ്റം'എന്ന് പരാമർശിച്ചു കൊണ്ടായിരുന്നു കമൽനാഥിന്‍റെ പ്രസംഗം. 'ഞങ്ങളുടെ സ്ഥാനാർഥി സൗമ്യ സ്വഭാവം ഉള്ള വ്യക്തിയാണ്. എന്നാൽ അവർ അങ്ങനെയല്ല. എന്തായിരുന്നു അവരുടെ പേര്? എന്നാണ് പ്രസംഗത്തിൽ കമൽനാഥ് ചോദിക്കുന്നത്. ഇതിന് മറുപടിയായി ജനക്കൂട്ടം ഇമർതി ദേവിയുടെ പേര് വിളിച്ചു പറയുന്നുണ്ട്. അപ്പോഴായിരുന്നു വിവാദ പരാമർശങ്ങൾ. 'എന്തിനാണ് ഞാൻ അവരുടെ പേര് വിളിക്കുന്നത്. എന്നെക്കാൾ നന്നായി നിങ്ങൾക്ക് അവരെ അറിയാം. നിങ്ങൾ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. അവരെന്ത് ഐറ്റമാണെന്ന്. എന്ത് ഐറ്റം!! ' ഇങ്ങനെയായിരുന്നു ചിരിച്ചു കൊണ്ട് കമൽനാഥിന്‍റെ വാക്കുകൾ.

advertisement

advertisement

അധികം വൈകാതെ തന്നെ പ്രസ്താവന വിവാദത്തിലായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു വനിതാ സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ കമൽനാഥിനെതിരെ പരാതിയുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കമൽനാഥിന്‍റെ പ്രചാരണപ്രവർത്തനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

Also Read-കോവിഡ് സുഖപ്പെടുത്തുന്ന കണ്ടുപിടിത്തം; 14കാരിയായ ഇന്ത്യൻ വംശജയ്ക്ക് 18.35 ലക്ഷം രൂപ സമ്മാനം

മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്‍റെ ഫ്യൂഡൽ മനസ്ഥിതിയാണ് ഇവിടെ തെളിഞ്ഞെതെന്നാണ് അദ്ദേഹം വിമർശിച്ചത്. തന്‍റെ പ്രസ്താവന പിന്‍വലിച്ച് ഇമർതി ദേവിയോട് മാപ്പു പറയാനും കമൽനാഥ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചതും ദളിതയായതും തന്റെ കുറ്റമാണോയെന്നാണ് ഇമര്‍തി ദേവി വിഷയത്തിൽ പ്രതികരിച്ചത്. ഇത്തരത്തിലുള്ള വ്യക്തികളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിയ്ക്കരുതെന്ന് ഒരു അമ്മ കൂടിയായ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയാണ്. അവരുടെ മകൾക്കെതിരെ ആരെങ്കിലും ഇത്തരം പ്രസ്താവനകൾ നടത്തുകയാണെങ്കിൽ അവർ സഹിക്കുമായിരുന്നോ? ഇത്തരത്തില്‍ അപമാനിക്കപ്പെടുകയാണെങ്കില്‍ സ്ത്രീകള്‍ക്കെങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ഇമര്‍തി ദേവി ചോദിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി വനിതാ മന്ത്രിയെ 'ഐറ്റം' എന്നു വിളിച്ച് കോൺഗ്രസ് നേതാവ് കമൽ നാഥ്; സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories