ഫോണിലൂടെ കോവിഡ് പകരുമോ? മൊബൈൽ അണുവിമുക്തമാക്കാൻ ചില എളുപ്പവഴികൾ
- Published by:Anuraj GR
- news18-malayalam
Last Updated:
അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം, കൊറോണ വൈറസുകൾ ഒൻപത് ദിവസം വരെ ഉപരിതലത്തിൽ തുടരുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്
കൈകളുടെ ശുദ്ധി നമ്മളിൽ എല്ലാവർക്കും ഒരു വിഷയമല്ലായിരുന്നു. എന്നാൽ കഴിഞ്ഞ പത്തു മാസമായി നമ്മളെല്ലാവരും ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട് ഇക്കാര്യത്തിൽ. മിക്കപ്പോഴും കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യാത്തവരായി അധികം പേർ ഉണ്ടാകില്ല. എന്നാൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവ വഴി വൈറസ് പകരുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, കീബോർഡ് അല്ലെങ്കിൽ മൗസ് അവസാനമായി വൃത്തിയാക്കിയത് എപ്പോഴാണ്?
advertisement
22 പഠനങ്ങളെ വിശകലനം ചെയ്ത ജേണൽ ഓഫ് ഹോസ്പിറ്റൽ ഇൻഫെക്ഷനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം, കൊറോണ വൈറസുകൾ ഒൻപത് ദിവസം വരെ ഉപരിതലത്തിൽ തുടരുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. സാധാരണഗതിയിൽ ഒരാളുടെ കൈവശമിരിക്കുന്ന ഫോൺ ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാൾ (കഠിനമായ) 10 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ വഹിക്കുന്നുവെന്ന് മുമ്പൊരു പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫോണുകളും മറ്റും വൃത്തിയാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
advertisement
advertisement
“സാധാരണ നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പതിവായി വൃത്തിയാക്കുന്നതുപോലെ തന്നെ ഫോണും ലാപ്ടോപ്പും പതിവായി സ്പർശിക്കുന്ന വസ്തുക്കളും ഉപരിതലങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം” യുകെയിലെ ശുചിത്വവും കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല വഹിക്കുന്ന പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഔദ്യോഗിക ഉപദേശം. നമ്മൾ എത്ര തവണ അങ്ങനെ ചെയ്യണമെന്ന് PHE വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആളുകൾ ഇത് ദിവസത്തിൽ രണ്ടുതവണ ചെയ്യണമെന്ന് അക്കാദമിക് വിദഗ്ധർ നിർദ്ദേശിക്കുന്നു.
advertisement
62–71% എത്തനോൾ, 0.5% ഹൈഡ്രജൻ പെറോക്സൈഡ് അല്ലെങ്കിൽ 0.1% സോഡിയം ഹൈപ്പോക്ലോറൈറ്റ് എന്നിവ ചേർത്തു തയ്യാറാക്കുന്ന അണുനാശിനി ഒരു മിനിറ്റിനുള്ളിൽ മൊബൈൽ, ലാപ്ടോപ്പ് ഉപരിതലങ്ങളിലെ അണുക്കളെ നശിപ്പിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. കട്ടിയുള്ള ക്ലീനിംഗ് ഉൽപ്പന്നങ്ങൾ (അണുനാശിനി വൈപ്പുകൾ പോലുള്ളവ) ഉപയോഗിക്കുന്നത് സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളിൽ ഫിംഗർപ്രിൻറ് പ്രതിരോധശേഷിയുള്ള കോട്ടിംഗിനെ തകരാറിലാക്കുമെന്ന ആശങ്കയുണ്ട്. അതിനും ഒരു പരിഹാരമുണ്ട്.
advertisement
ഉപകരണം ഓഫാക്കി മൃദുവായതും ചെറുതായി നനഞ്ഞതും ലിന്റ് രഹിതവുമായ തുണി ഉപയോഗിച്ച് ഫോണുകൾ വൃത്തിയാക്കണമെന്ന് ആപ്പിൾ നിർദേശിക്കുന്നു - ഉദാഹരണത്തിന്, മൃദുവായ, ലിന്റ് രഹിത തുണി ചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിയശേഷം വൃത്തിയാക്കാൻ ആപ്പിൾ നിർദ്ദേശിക്കുന്നു, കൂടാതെ ഓപ്പണിംഗുകളിൽ ഈർപ്പം പിടിക്കുന്നത് ഒഴിവാക്കുകയും വേണം (ചാർജിംഗ് പോർട്ട്). ക്ലീനിങ്ങിനുള്ള കംപ്രസർ ഉപയോഗിക്കരുതെന്ന് ആപ്പിളും സാംസങ്ങും നിർദേശിക്കുന്നു.
advertisement
വൈറസുകളെ അകറ്റാൻ കൂടുതൽ കഠിനവും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ളതുമായ ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇക്കാര്യത്തിൽ സിഎൻബിസിയുടെ ടെക്നോളജി-ഗാഡ്ജറ്റ് എഡിറ്ററായ ടോഡ് ഹസെൽട്ടന്റെ ഉപദേശം ശ്രദ്ധിക്കേണ്ടതാണ്. വിലകുറഞ്ഞ സ്‌ക്രീൻ പ്രൊട്ടക്ടർ വാങ്ങാനും തുടർന്ന് നിങ്ങളുടെ സ്മാർട്ട്‌ഫോൺ വൃത്തിയാക്കാൻ ക്ലോറോക്‌സ് അല്ലെങ്കിൽ ലൈസോൾ വൈപ്പുകൾ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. ഫോണിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകണം. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളും വിദഗ്ദ്ധർ നൽകുന്നു.
advertisement
ഔദ്യോഗിക ഉപകരണങ്ങൾക്കായി കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് ക്ലീനിംഗ് വൈപ്പുകൾ ലഭിക്കും. സ്വന്തം ഫോണോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ പൊതു ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകളുടെ കാര്യം വരുമ്പോൾ പാലിക്കണം. കൊറോണ വൈറസുകൾ ചുമ അല്ലെങ്കിൽ തുമ്മൽ വഴി പകരുന്നത് സാധാരണമാണ്. അതേ സാധ്യത തന്നെ എടിഎം പോലെയുള്ള പബ്ലിക് ടച്ച് സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകാമെന്ന് സസെക്‌സ് സർവകലാശാലയിലെ രോഗപ്രതിരോധശാസ്ത്രജ്ഞനായ ഡോ. ജെന്ന മാക്കിയോച്ചി പറയുന്നു.
advertisement
“പൊതു സ്‌ക്രീനുകളിൽ സ്പർശിക്കുമ്പോൾ ഉടനെ കൈ കഴുകാനും കണ്ണുകളിൽ ഉൾപ്പെടെ മുഖത്ത് തൊടാതിരിക്കാനും ശുപാർശ ചെയ്യുന്നു,” ഡോ. ജെന്ന ഹഫ്പോസ്റ്റ് യുകെയോട് പറഞ്ഞു. ഭാഗ്യവശാൽ, 60%ൽ കൂടുതൽ ആൽക്കഹോളുള്ള സാനിറ്റൈസർ, ഹൈഡ്രജൻ-പെറോക്സൈഡ് അല്ലെങ്കിൽ ബ്ലീച്ച് അടിസ്ഥാനമാക്കിയുള്ള ക്ലീനർ എന്നിവ ഉപരിതലത്തിൽ നിലനിൽക്കുന്ന കൊറോണ വൈറസുകളെ കൊല്ലാൻ ഫലപ്രദമാണ്.