"കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ ദക്ഷിണേന്ത്യയെ അവഗണിക്കുകയാണ്. ഉത്തരേന്ത്യയ്ക്ക് അവർ കൂടുതൽ ഫണ്ട് അനുവദിക്കുന്നു. ഇത് തുടരുകയാണെങ്കിൽ, ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ദക്ഷിണേന്ത്യയെ വേർപെടുത്താനും പ്രത്യേക രാജ്യം ആവശ്യപ്പെടേണ്ടിയും വരും. നമുക്ക് അർഹമായത് ലഭിക്കണം” എന്നും എം.പി വ്യക്തമാക്കി.
എന്നാൽ സുരേഷ് കുമാറിന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കോൺഗ്രസ് പാർട്ടി വിഭജന രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ജാമ്യത്തിൽ ഇറങ്ങിയ അഴിമതിക്കേസ് പ്രതിയുമായ കോൺഗ്രസ് ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദരനാണ് ഡി.കെ സുരേഷ് എന്നും ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
advertisement
" ഒരു കാലത്ത് ഇന്ത്യയെ വൈവിധ്യമാർന്നതും ഏകീകൃതവുമായ ഒരു രാഷ്ട്രമായി സമന്വയിപ്പിക്കാൻ പ്രവർത്തിച്ച സർദാർ പട്ടേലിനെപ്പോലുള്ള നേതാക്കളുള്ള പാർട്ടിയായിരുന്നു കോൺഗ്രസ്. ഇന്ന് രാഹുലിന്റെ കോൺഗ്രസ് പാർട്ടി പ്രതിനിധീകരിക്കുന്നത് ഡികെ സുരേഷിനെപ്പോലുള്ളവരെയാണ്. ജാമ്യത്തിറങ്ങിയ അഴിമതിക്കേസ് പ്രതി കോൺഗ്രസ് ഉ മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദരനാണ് ഇത്. വടക്ക് -തെക്ക് സംഘർഷവും സമാധാന രാഷ്ട്രീയവും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട" എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യം എന്ന ചർച്ച ഉയരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡിഎംകെ മന്ത്രി ഇ.വി. വേലുയും ദ്രാവിഡ നാട് സൃഷ്ടിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടിരുന്നു.