ഭൂപേഷ് ബാഗേല്‍(57)
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും പടാനില്‍ നിന്നുള്ള നിയമസഭാംഗവുമാണ് ഭൂപേഷ്. 2003 മുതല്‍ 2008 വരെ പ്രതിപക്ഷ ഉപനേതാവായിരുന്ന ഭൂപേഷ് 2014-ല്‍ ആണ് പി.സി.സി അധ്യക്ഷനായി നിയമിതനാകുന്നത്.
ഛത്തീസ്ഗഡ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന കാലത്ത് ദിഗ്വിജയ്‌സിംഗ് സര്‍ക്കാരിലും പിന്നീട് അധികാരത്തിലെത്തിയ അജിത് ജോഗിയുടെ മന്ത്രിസഭയിലും ഭൂപേഷ് അംഗമായിട്ടുണ്ട്. 2013ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ പാര്‍ട്ടിയിലെ നേതൃനിര ഒന്നടങ്കം കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഭൂപേഷ് ബാഗേല്‍ പാര്‍ട്ടിയുടെ പ്രധാന നേതാവായി ഉയര്‍ത്തപ്പെട്ടത്.
Also Read ഹാത്തിയും ഹാത്തും ചേർന്നാൽ ചൗഹാന്റെ കോട്ട വീഴുമോ?
advertisement
റ്റി.എസ് സിംഗ് ദിയോ(65)
നിലവില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാണ് ദിയോ. ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും ധനികനായ സ്ഥാനാര്‍തിയും ഇദ്ദേഹമാണ്. മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ പല വിഷയങ്ങളിലും മൃദു നിലപാട് സ്വീകരിച്ചെന്ന പേരു ദോഷവും ദിയോയ്ക്കുണ്ട്.
താമര്‍ധ്വജ് സാഹു(69)
ഛത്തീസ്ഗഡില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എം.പിയാണ് താമര്‍ധ്വജ് സാഹു. ഒ.ബി.സി വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ഇദ്ദേഹമാണ്. പാര്‍ട്ടിയിലെ ഒ.ബി.സി വിഭഗത്തിന്റെ തലവനായ സാഹു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്.
ചരണ്‍ദാസ് മഹന്ത്(64)
സാക്തി മണ്ഡലത്തില്‍ നിന്നാണ് മുന്‍ എം.പിയായ ചരണ്‍ ദാസ് സിംഗ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിട്ടുണ്ട്. 2008-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി രമണ്‍ സിംഗ് അധികാരം പിടിക്കുമ്പോള്‍ പി.സി.സി അധ്യക്ഷനും ചരണ്‍ദാസായിരുന്നു.
Also Read രാഹുല്‍ പപ്പുമോനല്ല, ശക്തിമാന്‍
