ഹാത്തിയും ഹാത്തും ചേർന്നാൽ ചൗഹാന്റെ കോട്ട വീഴുമോ?
news18india
Updated: May 31, 2018, 10:33 PM IST
news18india
Updated: May 31, 2018, 10:33 PM IST
#ഇ ആര്‍ രാഗേഷ്
മായാവതിയുടെ തിരിച്ചുവരവുകളില്‍ മായയ്ക്ക് അപ്പുറത്തുള്ള കണക്കുകൂട്ടലുകളുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മോഡി- അമിത് ഷാ കൂട്ടുകെട്ടിന്‍റെ ഹിന്ദുത്വ കാര്‍ഡ് രാഷ്ട്രീയത്തില്‍ മായാവതി പടുത്തുയര്‍ത്തിയ സോഷ്യല്‍ എൻജിനീയറിംഗ് തരിപ്പണമായി. ലോക്സഭയില്‍ ബി.എസ്.പി സംപൂജ്യരായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ മായാവതിയുടെ ദളിത് രാഷ്ട്രീയ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് വിലയിരുത്തിയവര്‍ക്ക് തിരുത്താന്‍ നേരമായി. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കറുത്ത കുതിരകള്‍ ആകാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ചാണ് മായാവതിയുടെ തിരിച്ചു വരവ്. യോഗി ആദിത്യനാഥിനെ സ്വന്തം പാളയമായ ഗോരഖ്പൂരില്‍ വീഴ്ത്തുകയും ഫൂല്പൂരില്‍ വിജയം കൊയ്യുകയും ചെയ്ത ലോകസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കും ശേഷം ഇപ്പോള്‍ മായാവതി മാജിക് ഫലം കാണുന്നത് കൈരാനയിലാണ്. ഉത്തര്‍പ്രദേശിലെ ഹിന്ദുത്വ പരീക്ഷണ ശാലയായ പടിഞ്ഞാറന്‍ യുപിയിലെ കൈരാനയിലെ തെരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി രാഷ്ട്രീയ ലോക്ദളിന്‍റെ തബസും ഹസനാണ്. എന്നാല്‍ മായാവതിയുടെ ബി.എസ്.പി ഈ വിജയത്തില്‍ വഹിച്ച നിര്‍ണ്ണായക പങ്കാണ് കൈരാനയെ 2019 ലെ പോരാട്ടത്തിന്‍റെ ദിശാസൂചിയാക്കുന്നത്.
മായാവതിയും മുലായവും മോരും മുതിരയും ആണെന്ന് കരുതിയ കാലം കഴിഞ്ഞതാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ വഴിത്തിരിവ്. സ്വന്തം നിലനില്‍പ്പിനായി ബിജെപിയെ തുരത്താന്‍ രൂപം കൊണ്ട ഈ കൂട്ടുകെട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി രൂപപ്പെടുമെന്ന സൂചനയാണ് അണിയറയില്‍ നിന്നുയരുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് ആറു മാസം മുൻപ് നടക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പാകും ബി.എസ്.പി പിന്തുണയുള്ള സഖ്യത്തിന്റെ യഥാര്‍ത്ഥ സെമിഫൈനല്‍. ചേരുവകള്‍ ചേരേണ്ടത് പോലെ ചേര്‍ന്നാല്‍ അവിടെയും മായവതിയാകും താരം. ആ കണക്കുകളിലേക്ക് വരാം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ സംസ്ഥാനത്തു ബിഎസ്പിയുടെ വോട്ട് ശതമാനമാണ് കറുത്ത കുതിരയാകാന്‍ ബി.എസ്.പിക്കുള്ള കരുത്ത് വെറും മായയല്ലെന്നു വ്യക്തമാക്കുക.
2003. ദിഗ്‌വിജയ് സിംഗ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരം പിടിച്ച മധ്യപ്രദേശ് തെരഞ്ഞെടുപ്പ്. 173 സീറ്റുകൾ നേടി അധികാരത്തിൽ വരുമ്പോൾ 37.64 ശതമാനം വോട്ട് ആയിരുന്നു ബിജെപിക്ക്.
കോൺഗ്രസ് : 32.39%ബിഎസ് പി : 8.23%
ഇനി 2008 ലെ കണക്കുകള്‍ കാണുക. ബിഎസ്പി അവരുടെ വോട്ട് ചോരാതെ നിലനിര്‍ത്തുന്നു.
ബിജെപി : 37.64%
കോൺഗ്രസ് : 32.39%
ബിഎസ് പി : 8.97%
അഴിമതിയിൽ മുങ്ങി നിൽക്കുന്ന രണ്ടാം യുപിഎ സർക്കാരിന്റെ അവസാന നാളുകളിൽ, ലോക്സഭ തെരെഞ്ഞെടുപ്പിനു ആറ് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു 2013ലെ മധ്യപ്രദേശ് തെരെഞ്ഞെടുപ്പ്. അന്ന് മോദിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി പ്രചാരണം തുടങ്ങി കഴിഞ്ഞിരുന്നു. യുപിഎ വിരുദ്ധത പ്രകടമായ തെരെഞ്ഞെടുപ്പിൽ മുൻ വര്‍ഷങ്ങളേക്കാള്‍ ബിജെപി വോട്ട് കൂടുതൽ നേടി.
ബിജെപി : 44.88%
കോൺഗ്രസ് : 36.38%
ബി എസ് പി : 6.29%
അതായത് ഏറ്റവും പ്രതികൂല ഘടകങ്ങള്‍ ഉള്ള സാഹചര്യങ്ങളില്‍ പോലും ബി,എസ്.പിക്ക് പരമാവധി ചോര്‍ന്നത് രണ്ടു ശതമാനം വരെ വോട്ടുകളാണ്. 2013 ഒഴിച്ചുള്ള മറ്റു രണ്ടു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ബി.എസ്.പിയും ചേര്‍ന്നാല്‍ ബിജെപിയെക്കാള്‍ വോട്ടു ശതമാനമുണ്ട്. മഹാസഖ്യത്തിനുള്ള വിജയസാധ്യത അവിടെയാണ്. ഇനി 2018ലേക്ക് വരാം.
മധ്യപ്രദേശില്‍ മോദി തരംഗമില്ല. നേരിട്ടെത്തി പ്രധാനമന്ത്രി നടത്തുന്ന പ്രചാരണം ചിലയിടങ്ങളില്‍ ബിജെപിക്ക് വോട്ടാകുന്നുണ്ടെന്നത് കര്‍ണ്ണാടകയില്‍ കണ്ടകാര്യം. എന്നാല്‍ ഇവിടെ അതും വെല്ലുവിളിയാണ്. സർക്കാരിന് എതിരായ ശക്തമായ ജനവികാരം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയിൽ ഇടിവ് - ഇതെല്ലാം കോൺഗ്രസിന് അനുകൂലമായ ഘടകങ്ങളാണ്. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു മുതിർന്ന നേതാവ് കമൽ നാഥിനെ സംസ്ഥാന അധ്യക്ഷനാക്കി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വിജയിക്കാന്‍ സാധ്യതകള്‍ ഏറെയുള്ളപ്പോഴും പടിക്കല്‍ കലമുടയ്ക്കുന്ന ശീലമുണ്ട് കോണ്‍ഗ്രസില്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പാണ് ഇതിനു ഒരു സമീപകാല ഉദാഹരണം. ഗുജറാത്തിൽ പതിനേഴു സീറ്റുകളിലാണ് മൂവായിരത്തിൽ താഴെ മാത്രം വോട്ടുകളുടെ വ്യത്യാസത്തിൽ കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. സഖ്യം ഇല്ലാതെ പോയതിന്റെ തിരിച്ചടി. എന്‍.സി.പിയും ബിഎസ് പിയും കോണ്‍ഗ്രസുമായി സഖ്യമില്ലാതെ ആയിരുന്നു മത്സരിച്ചത്..ബിഎസ്‌പിക്കു കിട്ടിയത് 0.7ശതമാനവും(204230 വോട്ടുകള്‍ ) എൻസിപിക്കു ലഭിച്ചത് 0.6% ആയിരുന്നു (182495 വോട്ടുകള്‍ )ആയിരുന്നു. അതായത് ഈ രണ്ടു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നെങ്കില്‍ ഗുജറാത്തിന്റെ ജനവിധിയില്‍ ഉണ്ടാക്കിയേനേ.
മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തന്നെ ഇത്തവണ മുന്‍കൈ എടുക്കുമെന്ന് കരുതാം. കൈരാനയും ഫൂല്‍പ്പൂരും ഗോരഖ്പ്പൂരുമാണ് വിജയ പാഠങ്ങള്‍;ഗുജറാത്തും ഗോവയും പരാജയത്തില്‍ നിന്ന് പഠിക്കാനുള ചവിട്ടു പടികളും. ഗോവയിലെ വീഴ്ചയില്‍ നിന്ന് പഠിച്ചത് കൊണ്ടാണ് കര്‍ണ്ണാടകയില്‍ കാലിടറാതിരുന്നത്. സോണിയാ ഗാന്ധിയും മായാവതിയും ചേര്‍ന്ന് നില്‍ക്കുന്ന പ്രതിപക്ഷ കൂട്ടായ്മയുടെ കര്‍ണ്ണാടക ശക്തി പ്രകടന വേദിയിലെ ഐക്യമാണ് മാറുന്ന രാഷ്ട്രീയത്തിന്റെ മുഖചിത്രം. അത് മധ്യപ്രദേശ് വഴി ഡല്‍ഹിയിലേക്ക് എത്തുമോയെന്നാണ് അറിയേണ്ടത്.
ഇ ആര്‍ രാഗേഷ് - സീനിയർ റിപ്പോർട്ടർ, ന്യൂസ് 18 കേരള
മായാവതിയുടെ തിരിച്ചുവരവുകളില്‍ മായയ്ക്ക് അപ്പുറത്തുള്ള കണക്കുകൂട്ടലുകളുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മോഡി- അമിത് ഷാ കൂട്ടുകെട്ടിന്‍റെ ഹിന്ദുത്വ കാര്‍ഡ് രാഷ്ട്രീയത്തില്‍ മായാവതി പടുത്തുയര്‍ത്തിയ സോഷ്യല്‍ എൻജിനീയറിംഗ് തരിപ്പണമായി. ലോക്സഭയില്‍ ബി.എസ്.പി സംപൂജ്യരായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലവെള്ളപ്പാച്ചിലില്‍ മായാവതിയുടെ ദളിത് രാഷ്ട്രീയ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് വിലയിരുത്തിയവര്‍ക്ക് തിരുത്താന്‍ നേരമായി. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കറുത്ത കുതിരകള്‍ ആകാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ചാണ് മായാവതിയുടെ തിരിച്ചു വരവ്. യോഗി ആദിത്യനാഥിനെ സ്വന്തം പാളയമായ ഗോരഖ്പൂരില്‍ വീഴ്ത്തുകയും ഫൂല്പൂരില്‍ വിജയം കൊയ്യുകയും ചെയ്ത ലോകസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കും ശേഷം ഇപ്പോള്‍ മായാവതി മാജിക് ഫലം കാണുന്നത് കൈരാനയിലാണ്. ഉത്തര്‍പ്രദേശിലെ ഹിന്ദുത്വ പരീക്ഷണ ശാലയായ പടിഞ്ഞാറന്‍ യുപിയിലെ കൈരാനയിലെ തെരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി രാഷ്ട്രീയ ലോക്ദളിന്‍റെ തബസും ഹസനാണ്. എന്നാല്‍ മായാവതിയുടെ ബി.എസ്.പി ഈ വിജയത്തില്‍ വഹിച്ച നിര്‍ണ്ണായക പങ്കാണ് കൈരാനയെ 2019 ലെ പോരാട്ടത്തിന്‍റെ ദിശാസൂചിയാക്കുന്നത്.
മായാവതിയും മുലായവും മോരും മുതിരയും ആണെന്ന് കരുതിയ കാലം കഴിഞ്ഞതാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ വഴിത്തിരിവ്. സ്വന്തം നിലനില്‍പ്പിനായി ബിജെപിയെ തുരത്താന്‍ രൂപം കൊണ്ട ഈ കൂട്ടുകെട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി രൂപപ്പെടുമെന്ന സൂചനയാണ് അണിയറയില്‍ നിന്നുയരുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് ആറു മാസം മുൻപ് നടക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പാകും ബി.എസ്.പി പിന്തുണയുള്ള സഖ്യത്തിന്റെ യഥാര്‍ത്ഥ സെമിഫൈനല്‍. ചേരുവകള്‍ ചേരേണ്ടത് പോലെ ചേര്‍ന്നാല്‍ അവിടെയും മായവതിയാകും താരം. ആ കണക്കുകളിലേക്ക് വരാം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ സംസ്ഥാനത്തു ബിഎസ്പിയുടെ വോട്ട് ശതമാനമാണ് കറുത്ത കുതിരയാകാന്‍ ബി.എസ്.പിക്കുള്ള കരുത്ത് വെറും മായയല്ലെന്നു വ്യക്തമാക്കുക.
Loading...