ആക്രമണത്തെ അപലപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. ഭീകാരാക്രമണത്തെ അപലപിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. മോദി സർക്കാരിന്‍റെ കീഴിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടാകുന്ന പതിനെട്ടാമത്തെ ഭീകരാക്രമണമാണ് ഇത്. എപ്പോഴാണ് 56 ഇഞ്ച് ഇതിനു മറുപടി നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
പുൽവാമ ഭീകരാക്രമണം: സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി
ഭീകരാക്രമണത്തെക്കുറിച്ച് പറയാൻ വാക്കുകൾ മതിയാകില്ലെന്നും സർജിക്കൽ സ്ട്രൈക്കുകൾ ഒരു നേട്ടവും തരുന്നില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. എൻ ഡി എ സർക്കാരും മറ്റ് രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ഈ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആത്യന്തികമായ ഒരു പരിഹാരം കണ്ടെത്തണമെന്നും മുഫ്തി പറഞ്ഞു.
advertisement
അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം നടത്താനിരുന്ന വാർത്തസമ്മേളനം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റദ്ദു ചെയ്തു. രാജ്യം ഇത്തരമൊരു ഭീകരാക്രമണത്തെ നേരിടുന്ന സമയത്ത് രാഷ്ട്രീയം സംസാരിക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്ന് അവർ പറഞ്ഞു.