ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ന്യൂസിലൻഡിനെതിരെ രോഹിത് 17 പന്തിൽ 15 റൺസിന് പുറത്തായതിനെ തുടർന്നാണ് ഷമ ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ചു കൊണ്ട് പോസ്റ്റിട്ടത്. എന്നാൽ മത്സരത്തിൽ ഇന്ത്യ 44 റൺസിന് വിജയിച്ചിരുന്നു.
പരാമർശം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തിരികൊളുത്തിയതിന് പിന്നാലെ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ഉൾപ്പെടെ പലരും വിമർശനവുമായി രംഗത്തെത്തി. ഇതോടെ ഷമ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
advertisement
ഒരുകാലത്ത് രാജ്യത്തെ എതിർത്തിരുന്നവർ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയാണ് ലക്ഷ്യമിടുകയാണെന്ന് പൂനവല്ല പറഞ്ഞു. "മൊഹബത്ത് കി ദൂകാൻ [സ്നേഹത്തിന്റെ കട]" എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസ് യഥാർത്ഥത്തിൽ "നഫ്രത് കെ ഭായിജാൻ [വെറുപ്പിന്റെ സന്ദേശവാഹകർ]" ആണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 90 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടവർക്ക് രോഹിതിനെ മോശം ക്യാപ്റ്റൻ എന്ന് വിളിക്കാൻ ഒരു അവകാശവുമില്ലെന്നും പൂനവല്ല പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ ക്യാപ്റ്റൻസിയിൽ 90 തിരഞ്ഞെടുപ്പുകളിൽ തോറ്റവർ രോഹിത് ശർമ്മയുടെ നായകത്വം മികച്ചതല്ലെന്ന് പറയുന്നു. ഡൽഹിയിൽ 6 തവണ ഡക്ക് ഔട്ട് ആകുകയും 90 തവണ തിരഞ്ഞെടുപ്പ് തോൽവികൾ നേരിടുകയും ചെയ്യുന്നത് മികച്ചതായിരിക്കാം പക്ഷേ ടി20 ലോകകപ്പ് ജയിക്കുന്നത് അങ്ങനെയല്ലെന്നും ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് മികച്ച ട്രാക്ക് റെക്കോർഡുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ഇന്ത്യുടെ മുൻ ക്യാപ്റ്റൻമാരുമായാണ് രോഹിത് ശർമയെ താരതമ്യം ചെയ്തതെന്ന് ഷമ പറഞ്ഞു.
പത്രപ്രവർത്തകൻ രാജ്ദീപ് സർദേശായി, രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി എന്നിവരും ഷമയുടെ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു.