TRENDING:

ഗുജറാത്തിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ എത്ര നല്ലവർ! കൈക്കൂലി ഇൻസ്റ്റാൾമെന്റായി അടച്ചാൽ മതിയെന്ന് റിപ്പോർട്ട്

Last Updated:

പാടം നികത്തുന്നതിനായി ഒരാളിൽ നിന്ന് 85000 രൂപയാണ് സൂറത്തിലെ ഡെപ്യൂട്ടി സർപഞ്ചും താലൂക്ക് പഞ്ചായത്ത് അംഗവും ആവശ്യപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൈക്കൂലിയായി കൂടുതൽ പണം ലഭിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥർ. സർക്കാർ ഓഫീസുകളിൽ ന്യായമായ ആവശ്യങ്ങളുമായി എത്തുന്നവരോട് വൻ തുക കൈക്കൂലി ആവശ്യപ്പെട്ടാൽ ലഭിക്കില്ലെന്ന് ഇവർക്ക് അറിയാം. അതിനാൽ ഒരുമിച്ച് തരേണ്ടതില്ല, ഇൻസ്റ്റാൾമെൻറായി നൽകിയാൽ മതിയെന്നാണ് പറയുന്നത്. ഇത്തരത്തിൽ പത്തോളം കേസുകൾ കണ്ടെത്തിയതായി സംസ്ഥാനത്തെ ആൻറി കറപ്ഷൻ ബ്യൂറോ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുകയാണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പാടം നികത്തുന്നതിനായി ഒരാളിൽ നിന്ന് 85000 രൂപയാണ് സൂറത്തിലെ ഡെപ്യൂട്ടി സർപഞ്ചും താലൂക്ക് പഞ്ചായത്ത് അംഗവും ആവശ്യപ്പെട്ടത്. ഏപ്രിൽ 4നാണ് ഈ സംഭവം ഉണ്ടായത്. മുഴുവൻ തുകയും ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ ഇഎംഐ ആയി അടയ്ക്കാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. 35000 രൂപ ആദ്യം നൽകാനും പിന്നീട് ബാക്കിയുള്ള തുക മൂന്ന് തവണകളായി അടച്ചാൽ മതിയെന്നുമാണ് പറഞ്ഞത്.

മറ്റൊരു കേസിൽ സൈബർ ക്രൈം പോലീസിലെ ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. നാല് തവണകളായി അടയ്ക്കാനാണ് പറഞ്ഞത്. ഏപ്രിൽ 26ന് റിപ്പോർട്ട് ചെയ്ത ഒരു കേസ് പ്രകാരം സിഐഡി ഇൻസ്പെക്ടർ 50000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുക അഞ്ച് തവണകളായി നൽകാനാണ് ഇരയോട് പറഞ്ഞത്. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത കേസിലായിരുന്നു ഇത്.

advertisement

“വീട് വെക്കാനോ കാറ് വാങ്ങിക്കാനോ ഒരുമിച്ച് തുക കയ്യിൽ ഇല്ലാത്തവർ ഇഎംഐ ആയി ലോണെടുത്ത് അത് ചെയ്യാറുണ്ട്. കൈക്കൂലിക്ക് വേണ്ടി ഗുജറാത്തിലെ അഴിമതിക്കാരായ ചില സർക്കാർ ഉദ്യോഗസ്ഥർ ഇതേ രീതി പിന്തുടരുകയാണ് ചെയ്യുന്നത്. വലിയ തുക ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് അഴിമതിക്കാർക്ക് വ്യക്തമായി അറിയാം. അതിനാലാണ് പുതിയ വഴിയിലൂടെ കൈക്കൂലി വാങ്ങിയെടുക്കാൻ ശ്രമിക്കുന്നത്,” ആൻറി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..

സർക്കാരിൻെറ ക്ഷേമ പദ്ധതികൾക്കായി അപേക്ഷിക്കുന്നവരിൽ നിന്നും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്നവരിൽ നിന്നുമെല്ലാം ഇത്തരത്തിൽ കൈക്കൂലി വാങ്ങിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവരാണ് പലപ്പോഴും ഇരകളായി മാറുന്നത്. അവർക്ക് വലിയ തുക ഒരുമിച്ച് നൽകാൻ ഉണ്ടാവില്ല. എന്നാൽ അവരിൽ നിന്ന് പണം ഈടാക്കാൻ അഴിമതിക്കാർ ശ്രമിക്കുകയാണ്. അതിന് വേണ്ടിയാണ് തവണകളായി നൽകിയാൽ മതിയെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“കൈക്കൂലിയായി ആദ്യ തവണ അടയ്ക്കേണ്ടി വന്ന വ്യക്തികൾ തന്ന പരാതികളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. കൂടുതൽ പരാതികൾ ഇനിയും ഉണ്ടാവുമെന്നാണ് കരുതുന്നത്. അഴിമതിക്കാർക്കെതിരെ കർശന നടപടി തന്നെ ഉണ്ടാവും,” ഗുജറാത്ത് എസിബി ഡയറക്ടർ ഷംഷേർ സിങ് പറഞ്ഞു. ആദ്യ തവണ അടച്ചവരിൽ ചിലർ പരാതി നൽകാൻ ധൈര്യം കാണിച്ചപ്പോഴാണ് കേസെടുത്തിട്ടുള്ളത്. ഇത്തരത്തിൽ കൂടുതൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് എസിബി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഗുജറാത്തിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ എത്ര നല്ലവർ! കൈക്കൂലി ഇൻസ്റ്റാൾമെന്റായി അടച്ചാൽ മതിയെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories