ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹരിമാലി സ്വദേശികളായ രാഹുൽ മേവാഡയും (22), ഭാര്യ ജാൻവിയുമാണ് (20) റെയില്‍വേ പാലത്തില്‍ കയറി ഫോട്ടോ ഷൂട്ടിന് മുതിര്‍ന്നത്. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് ദമ്പതികള്‍ അറിഞ്ഞത്. ഭയന്ന ഇരുവരും താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്.
ദമ്പതികളെ കണ്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ഗാർഡിന്റെ സഹായത്തോടെയാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ഇരുവരെയും രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ ട്രെയിനില്‍ ഫുലാദ് റെയിൽവേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ജാൻവിയെ പാലിയിലെ ആശുപത്രിയിലും രാഹുലിനെ ജോധ്പുരിലെ എയിംസിലും പ്രവേശിപ്പിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
July 15, 2024 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവേ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തിയ നവദമ്പതികൾ ട്രെയിൻ എത്തിയപ്പോൾ 90 അടി താഴ്ച്ചയിലേക്ക് ചാടി