TRENDING:

'നമുക്കെല്ലാവർക്കും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കാം'; പ്രധാനമന്ത്രിയുടെ പ്രസംഗം

Last Updated:

പ്രധാനമന്ത്രി ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രിയപ്പെട്ട ജനങ്ങളെ
advertisement

കൊറോണ എന്ന മഹാമാരിയെ കുറിച്ച് വീണ്ടും സംസാരിക്കാനാണ് നിങ്ങൾക്കു മുന്നിൽ ഞാൻ എത്തിയിരിക്കുന്നത്. മാർച്ച് 22 ന് പ്രഖ്യാപിച്ച ജനത കർഫ്യു എന്ന ആശയം എല്ലാ ഭാരതീയരും പൂർണ്ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു. കുട്ടികൾ, പ്രായമായവർ, യുവാക്കൾ, മുതിർന്നവർ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ജനത കർഫ്യു വിജയിപ്പിച്ചു. രാജ്യത്തിനു എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി അതിനെ നേരിടുന്നത് എങ്ങനെയെന്ന് ജന കർഫ്യുവിലൂടെ നാം കാ‌ട്ടിക്കൊടുത്തു. ജനത കർഫ്യുവിന്റെ വിജയത്തിൽ നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു.

advertisement

സുഹൃത്തുക്കളെ,

കൊറോണ എന്ന ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്.  ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്ക് ആവശ്യത്തിന് വിഭവങ്ങളില്ലാത്തതുകൊണ്ടോ അവര്‍ ആവശ്യമുള്ള ശ്രമങ്ങള്‍ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാന്‍ രാജ്യങ്ങള്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാര്‍ഗമെന്നാണ്. മറ്റുള്ളവരില്‍ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളില്‍ താമസിക്കുകയുമാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.

advertisement

കൊറോണ വൈറസില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ല. കൊറോണയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അത് പടരുന്നതിന്റെ ശൃംഖല പൊട്ടിക്കണം. രോഗബാധിതര്‍ മാത്രം സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നാണ് ചിലരുടെ തെറ്റിദ്ധാരണ. ഇത്തരം ധാരണകളിലെത്തുന്നത് തെറ്റാണ്.

സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊണ്ടുകൊണ്ട് രാജ്യം ഇന്ന് ഒരു മഹത്തായ ഒരു തീരുമാനം എടുക്കുകയാണ്. ഇന്ന് രാത്രി ഇന്ന് രാത്രി പന്ത്രണ്ടു മണി മുതൽ രാജ്യത്ത് പൂർണ്ണമായ ലോക്ക്ഡൗൺ നടപ്പിലാക്കുകയാണ്. രാജ്യത്തെയെയും നിങ്ങളെ ഒരോരുത്തരെയും രക്ഷിക്കാൻ ഇന്ന് രാത്രി പന്ത്രണ്ട് മണി മുതൽ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിനു പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ജനത കർഫ്യുവിലേക്കാളും കുറച്ചുകൂടി കടുത്ത നടപടിയാണിത്. ലോക്ക്ഡൗൺ രാജ്യത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും നിങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നത് സർക്കാരിന്റെ പ്രാഥമിക കർത്തവ്യമാണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് കൈ കൂപ്പി അപേക്ഷിക്കുകയാണ് നിങ്ങൾ ഇപ്പോൾ രാജ്യത്ത് എവിടെ ആണെങ്കിലും അവിടെ തുടരുക. നിലവിലെ അവസ്ഥ അനുസരിച്ച്  21 ദിവസത്തേക്കാണ് ലോക്ക്ഡൗൺ.  21 ദിവസങ്ങൾ ഓരോ പൗരനെ സംബന്ധിച്ചും ഓരോ കുടുംബത്തെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ 21 ദിവസത്തെ സമയം വളരെ പ്രധാനപ്പെട്ടതാണ്. ഈ 21 ദിവസം കൊണ്ട് വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കിൽ നാം  21 വർഷം പിറകോട്ട് പോകും. ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയിലാണ് ഞാൻ ഇതു പറയുന്നത്. അതിനാൽ ഈ 21 ദിവസും വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ.

advertisement

You may also like:Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]

advertisement

സുഹൃത്തുക്കളേ,

ഇന്ന് കൈക്കൊണ്ട രാജ്യവ്യാപകമായ ലോക്ഡൗണ്‍, നിങ്ങളുടെ വീട്ടുപടിക്കല്‍ ഒരു ലക്ഷ്മണ്‍ രേഖ വരയ്ക്കും. ഒരു കാര്യം നിങ്ങള്‍ ഓര്‍മിക്കുക, വീടിന് പുറത്തേക്കുള്ള നിങ്ങളുടെ ഒരു കാല്‍ച്ചുവട് കൊറോണയെപ്പോലെയുള്ള ഒരു സാംക്രമിക രോഗത്തെ അകത്തേക്ക് കൊണ്ടുവരും. അടിയന്തര മുന്‍കരുതലുകള്‍ എടുക്കുക, വീട്ടില്‍ത്തന്നെ കഴിയുക. മറ്റൊരു കാര്യം,

ഇങ്ങനെ വീട്ടില്‍ കഴിയുന്നവര്‍ ഈ രോഗത്തെക്കുറിച്ച് വിവരങ്ങള്‍ കൈമാറാന്‍ നൂതന രീതികള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദഗ്ദ്ധർ പറയുന്നത് ഒരു വ്യക്തിയ്ക്ക് കൊറോണ ബാധയുണ്ടായാൽ അയാളിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു കുറച്ചു ദിവസങ്ങൾ എടുക്കും എന്നാണ്. ഈ സമയത്ത് അയാൾ അറിയാതെ തന്നെ അയാളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഓരോ വ്യക്തിക്കും രോഗം കൈമാറും. ലോകാരോഗ്യ സംഘടന പറയുന്നത് ഈ രോഗബാധിതനായ ഒരാൾ, കേൾക്കൂ രോഗബാധിതനായ ഒരാൾ ഒരു ആഴ്ചകൊണ്ട്, പത്ത് ദിവസം കൊണ്ട് നൂറുകണക്കിനു ആളുകളെ രോഗബാധിതരാക്കും എന്നാണ്. അതായത് ഇത് തീ പോലെ പടർന്നു പിടിക്കുന്നതാണ്. ലോകാരോഗ്യസംഘടനയുടെ മറ്റൊരു കണക്ക് വളരെ പ്രധാനപ്പെട്ടതാണ്. ലോകത്ത് കൊറോണ ബാധിതരായ ആളുകളുടെ എണ്ണം ഒരു ലക്ഷം തികയുന്നതിനു ആദ്യം 67 ദിവസം വേണ്ടി വന്നു. അതിനു ശേഷം കേവലം പതിനൊന്ന് ദിവസം കൊണ്ട് പുതുതായി ഒരു ലക്ഷം ആളുകൾ കൂടി രോഗബാധിതരായി. അതായത് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷമായി. ആലോചിക്കൂ ആദ്യം ഒരു ലക്ഷം പേർ രോഗബാധിതരാകാൻ 67 ദിവസം വേണ്ടി വന്നു എങ്കിൽ അത് രണ്ട് ലക്ഷമാകാൻ വേണ്ടി വന്നത് കേവലം 11 ദിവസങ്ങൾ കൂടി മാത്രമാണ്. അതിലും ഭയപ്പെടുത്തുന്നത് രണ്ട് ലക്ഷം രോഗികൾ എന്നത് മൂന്നു ലക്ഷം ആകാൻ കേവലം നാലു ദിവസങ്ങൾ കൂടിയേ വേണ്ടിവന്നുള്ളു എന്നതാണ്.  ഇത്തരത്തിൽ രോഗം പടർന്നാൽ തടയുകയെന്നത് വളരെ ശ്രമകരമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'നമുക്കെല്ലാവർക്കും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കാം'; പ്രധാനമന്ത്രിയുടെ പ്രസംഗം
Open in App
Home
Video
Impact Shorts
Web Stories