COVID 19 | ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

Last Updated:

പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ നൽകുമെന്നും പട്ടാളത്തെ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തിൽ ആളുകൾ അത് കർശനമായി പാലിച്ചില്ലെങ്കിൽ 'ഷൂട്ട് അറ്റ് സൈറ്റ്' ഓർഡർ നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.
ലോക്ക് ഡൗൺ കാലയളവിൽ എല്ലാവരും വീട്ടിൽ തന്നെയിരിക്കണമെന്നും അധികാരികളുമായി സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ നൽകുമെന്നും പട്ടാളത്തെ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതെ എല്ലാവരും നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പകർച്ചവ്യാധിയെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചും സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ജനപ്രതിനിധികൾ എവിടെയാണെന്നും ഒരാളെ പോലും പുറത്തു കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെയും മറ്റ് വകുപ്പുദ്യോഗസ്ഥരെയും മാത്രമാണ് പുറത്ത് കാണുന്നത്. ജനപ്രതിനിധികൾ പുറത്തിറങ്ങി ആളുകളെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏകദേശം തെരഞ്ഞെടുക്കപ്പെട്ട 10 ലക്ഷം ജനപ്രതിനിധികൾ ഉണ്ടെന്നും ജനങ്ങൾക്കൊപ്പം അവർ നിൽക്കേണ്ട സമയം ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾക്ക് എന്തെങ്കിലും അടിയന്തര ആവശ്യമുണ്ടെങ്കിൽ 100 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും അടിയന്തരാവശ്യങ്ങൾക്കായി സംസ്ഥാനത്ത് നൂറോളം വാഹനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 36 കേസുകൾ റിപ്പോർട്ട് ചെയ്തതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്ന ആളുകൾ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ആരെങ്കിലും അത് ലംഘിച്ചാൽ അവരുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
ഗ്രാമപ്രദേശങ്ങളിൽ സ്ഥിതിഗതികൾ അത്ര ഗുരുതരമല്ലെന്നും കൃഷിയും ജലസേചനം മുതലായ മേഖലകളിലെ പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement