നാല് തൊഴിൽ കോഡുകളുടെ വിജ്ഞാപനം സർക്കാർ ഉടൻ റദ്ദാക്കണമെന്നും തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ രക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
വിബി-ഗ്രാം (VB-GRAMG) നിയമനിർമ്മാണം, വിത്ത് ബിൽ എന്നിവ പിൻവലിക്കുണമെന്നും വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനുള്ള നിർദ്ദേശം റദ്ദാക്കുണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഇന്ത്യൻ തൊഴിലാളികളുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ അമേരിക്കയുമായും യൂറോപ്പുമായും ഒപ്പിട്ട വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിൽ (FTAs) നിന്നും വ്യാപാര ഇടപാടുകളിൽ നിന്നും സർക്കാർ പിന്മാറണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Feb 12, 2026 6:13 PM IST
