ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ 2017 ല്‍ സിപിഎം വിജയിച്ചത് വലിയ വാർത്തയായിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ. ബിജെപിയേയും കോണ്‍ഗ്രസിനേയും വീഴ്ത്തിയാണ് രാകേഷ് സിന്‍ഹ അന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാതോര്‍ 19447 വോട് നേടി വിജയം ഉറപ്പാക്കി. ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാം 14178 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമയ്ക്ക് 13848 വോട്ട് ലഭിച്ചു. നാലാമതായ രാകേഷ് സിൻഹയ്ക്ക് ലഭിച്ചത് 11827 വോട്ട് മാത്രമാണ്. ആം ആദ്മി പാര്‍ടിയുടെ അതാര്‍ സിങ് ചണ്ഡല്‍ 337 വോടും ബിഎസ്പിയുടെ ജിയാലാല്‍ സദക് 247 വോടും നേടി.
advertisement
തിയോഗിന് പുറമെ ജുബ്ബവൽ,-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല അർബൻ, ഹാമിർപുർ, കസുംപാട്ടി എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഇവിടെയെല്ലാം പാർട്ടി സ്ഥാനാർഥികൾ തോറ്റു. ഇതിൽ തിയോഗ്, ജുബ്ബവൽ,-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, സെരാജ്, ഷിംല അർബൻ, കസുംപാട്ടി എന്നിവിടങ്ങളിൽ സിപിഎം സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്താണ്.
1977 മുതലുള്ള ചരിത്രമെടുത്താല്‍ ഒരേയൊരു തവണ മാത്രമായിരുന്നു സിപിഎം തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ രാജേഷ് സിന്‍ഹയുടെ വിജയത്തിന് വഴിവച്ചത്, കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിൽനിന്ന് ലഭിച്ച പിന്തുണയായിരുന്നു. കോൺഗ്രസ് ശക്തികേന്ദ്രമായ തിയോഗിൽ 2017 ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു.
