സിപിഎമ്മിന് അത്ര പരിചിതമല്ലാത്ത നിറത്തെ ചൊല്ലി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) നീല നിറങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ മാറ്റമെന്നതും പ്രത്യേകതയാണ്. പ്രൊഫൈൽ ചിത്രത്തിലെ വിരോധാഭാസവും നർമവും രാഷ്ട്രീയ കീഴടങ്ങലിന്റെ സൂചനകൾ എന്ന തരത്തിലെ വ്യാഖ്യാനങ്ങളും നെറ്റിസൺമാർ പങ്കുവച്ചു.
"ഫിർബേ നാ ആർ സേ ഫിർബേ നാ" (അത് തിരിച്ചുവരില്ല) എന്ന ഒരു ജനപ്രിയ ബംഗാളി റോക്ക് ഗാനത്തിലെ വരികൾ കടമെടുത്താണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് സിപിഎമ്മിന്റെ ബംഗാളിലെ അവസ്ഥയെ പരിഹസിച്ചുകൊണ്ട് കുറിച്ചത്.
advertisement
സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായതോടെ ലോഗോയുടെ രൂപത്തിലുള്ള മാറ്റം മാത്രമായിരുന്നു അതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി മറുപടിയുമായി രംഗത്തെത്തി. സമീപ വർഷങ്ങളിൽ ഇത് എട്ട് തവണ മാറ്റിയിട്ടുണ്ടെന്നും സിപിഎം പതാക ഇപ്പോഴും ചുവപ്പിന്റെ തിളക്കവുമായി തുടരുന്നുണ്ടെന്നും ചൂഷണം അവസാനിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ നിന്ന് വ്യതിചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആകാശത്തിനോ അതിന്റെ നിറത്തിനോ തൃണമൂൽ പേറ്റന്റ് നൽകിയിട്ടുണ്ടെന്ന് തങ്ങൾ കരുതുന്നില്ലെന്നും വാസ്തവത്തിൽ മാറ്റം അതിന്റെ ഉദ്ദേശ്യം നിറവേറ്റിയെന്നും ഫേസ്ബുക്കിൽ ഇപ്പോൾ അരിവാളും ചുറ്റികയും അല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ലെന്നും സിപിഐ എം സംസ്ഥാന പാനൽ അംഗം സതരൂപ് ഘോഷ് പറഞ്ഞു.
ഒരുകാലത്ത് ബംഗാളിലെ പ്രബല ശക്തിയായിരുന്ന സിപിഎം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിന്റെ 5.7% മാത്രമാണ് നേടിത്.