TRENDING:

പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

Last Updated:

കഴിഞ്ഞ വർഷം മെയ് 24 ന് വീഡിയോ കോളിലൂടെയാണ് പാക് പൗരയും ജവാനും വിവാഹിതരായത്‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാക് പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചതിന് സിആർപിഎഫ് ജവാനെതിരെ നടപടി. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ജവാൻ മുനീർ അഹമ്മദിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ജമ്മു സ്വദേശിയായ മുനീർ അഹമ്മദിന്റെ ഭാര്യ പാകിസ്താനിലേക്ക് അയക്കരുത് എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
News18
News18
advertisement

ജവാന്റെ പ്രവൃത്തി ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിരിച്ചുവിട്ടത്. രാജ്യത്തെ പ്രധാന ആഭ്യന്തര സുരക്ഷാ സേനയായ സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലാണ് ജവാനെ അവസാനമായി നിയമിച്ചത്. അന്വേഷണം നടത്തേണ്ടതില്ലാത്ത നിയമ പ്രകാരമാണ് അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

'ഒരു പാകിസ്ഥാൻ പൗരയുമായുള്ള വിവാഹം മറച്ചുവെച്ചതിനും വിസയുടെ സാധ്യതയ്ക്ക് പുറമേ അവളെ അറിഞ്ഞുകൊണ്ട് താമസിപ്പിച്ചതിനും മുനീർ അഹമ്മദിനെ സർവീസിൽ നിന്ന് ഉടനടി പിരിച്ചുവിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ സേവന പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി.'- സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) എം ദിനകരൻ പറഞ്ഞു.

advertisement

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായി പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെനാൽ ഖാനുമായുള്ള അഹമ്മദിന്റെ വിവാഹം പുറത്തറിഞ്ഞത്. കഴിഞ്ഞ വർഷം മെയ് 24 ന് വീഡിയോ കോളിലൂടെയാണ് ഇരുവരും വിവാഹിതരായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിആർപിഎഫ് നടത്തിയ അന്വേഷണത്തിൽ ജവാൻ തന്റെ വിവാഹത്തെക്കുറിച്ചും ഇന്ത്യയിൽ ദീർഘകാലമായി താമസിക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടില്ലെന്ന് കണ്ടെത്തി.

മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
Open in App
Home
Video
Impact Shorts
Web Stories