TRENDING:

ഒരു കോടി രൂപ; പെൻഷൻ‌ : പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് സിആർപിഎഫിന്റെ സഹായം

Last Updated:

ധനസഹായത്തിനൊപ്പം ജവാൻമാരുടെ അടിസ്ഥാനശമ്പളം കുടുംബത്തിലൊരാൾക്ക് പെന്‍ഷനായി നൽകാനും തീരുമാനിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നൽകിയതായി സിആർപിഎഫ്. കേന്ദ്രസർക്കാരിന്റെ 35 ലക്ഷം, കേന്ദ്രക്ഷേമഫണ്ടിൽ നിന്ന് 21.50 ലക്ഷം, ഭാരത് കീ വീർ ഫണ്ടിൽ നിന്ന് 15 ലക്ഷം, എസ്ബിഐയുടെ അർദ്ധസൈന്യ പാക്കേജിൽ നിന്ന് 30 ലക്ഷം എന്നിവ ഉൾപ്പെട്ടാണ് ഈ ഒരുകോടി രൂപ. ജവാൻമാരുടെ ജന്മദേശം ഉൾപ്പെട്ട സംസ്ഥാനങ്ങൾ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് സിആർപിഎഫിന്റെ ഈ സഹായം.
advertisement

Also Read-പുൽവാമ: വീരമൃത്യുവരിച്ചത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർ

ധനസഹായത്തിനൊപ്പം ജവാൻമാരുടെ അടിസ്ഥാനശമ്പളം കുടുംബത്തിലൊരാൾക്ക് പെന്‍ഷനായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജവാൻമാരുടെ കുടുംബത്തിന് മാത്രമായി ഉപയോഗിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷനും ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും സിആർപിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുടുംബങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹാരം തേടിയുള്ള സഹായങ്ങൾക്കായി ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം.

ഈ കഴിഞ്ഞ ഫെബ്രുവരി 14 നാണ് കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. സൈനികവാഹനവ്യൂഹം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു കോടി രൂപ; പെൻഷൻ‌ : പുൽവാമ രക്തസാക്ഷികളുടെ കുടുംബത്തിന് സിആർപിഎഫിന്റെ സഹായം