TRENDING:

സൈബർ സുരക്ഷാ മുൻകരുതൽ; ധനകാര്യ മന്ത്രി നി‌‌ർമലാ സീതാരാമന്‍ ബാങ്ക് മേധാവികളുടെ യോ​ഗം വിളിച്ചു

Last Updated:

രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പാക് സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സൈബർ സുരക്ഷാ മുൻകരുതൽ വിലയിരുത്താൻ ബാങ്ക് മേധാവികളുടെ യോ​ഗം വിളിച്ച് ധനകാര്യ മന്ത്രി നി‌‌ർമലാ സീതാരാമൻ. രാജ്യത്തെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പാക് സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്നു ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സൈബർ സുരക്ഷാ തയ്യാറെടുപ്പ് അവലോകന യോഗം ചേരുക.
News18
News18
advertisement

വിവിധ പൊതു, സ്വകാര്യ ബാങ്കുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), എൻ‌എസ്‌ഇ, ബി‌എസ്‌ഇ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെർട്ട്-ഇൻ) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

വ്യാഴാഴ്ച രാത്രി ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നാലെയാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷ കർശനമാക്കാനുള്ള തീരുമാനത്തിനറെ അടിസ്ഥാനത്തിലാണ് യോഗം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സൈബർ സുരക്ഷാ മുൻകരുതൽ; ധനകാര്യ മന്ത്രി നി‌‌ർമലാ സീതാരാമന്‍ ബാങ്ക് മേധാവികളുടെ യോ​ഗം വിളിച്ചു
Open in App
Home
Video
Impact Shorts
Web Stories