ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രകൃതി ദുരന്തം ബാധിച്ച സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രം ഒരു ഇന്റർമിനിസ്റ്റീരിയൽ സംഘത്തെ അയച്ചിട്ടുണ്ട്. സംഘത്തിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ധനസഹായം അനുവദിക്കുക.
21,718.716 കോടിയിലധികം രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രം ഈ വർഷം നൽകിയിരുന്നു. ഇതിൽ 26 സംസ്ഥാനങ്ങൾക്ക് എസ് ഡി ആർ എഫിൽ നിന്നും 14,878.40 കോടി രൂപയും 18 സംസ്ഥാനങ്ങൾക്ക് എൻഡിആർഎഫിൽ നിന്ന് 4,808.32 കോടി രൂപയും സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്നും 11 സംസ്ഥാനങ്ങൾക്ക് 1385.45 കോടി രൂപയും നാഷണൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് 7 സംസ്ഥാനങ്ങൾക്ക് 646.546 കോടി രൂപയും അനുവദിച്ചിരുന്നു. ധനസഹായത്തിനു പുറമേ എൻഡിആർഎഫ് സംഘത്തെയും ആർമി, എയർഫോഴ്സ് എന്നിവരുടെ സേവനവും സഹായത്തിനായി ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിൽ കേന്ദ്രം ഉറപ്പുവരുത്തിയിരുന്നു.
advertisement