TRENDING:

Year Ender 2021 | ലോക്ക്ഡൗൺ മുതൽ സെലിബ്രിറ്റി മരണങ്ങൾ വരെ; 2020ന് സമാനമായി 2021ലും നടന്ന സംഭവങ്ങൾ

Last Updated:

2021ലും മഹാമാരിയ്ക്ക് കാര്യമായ മാറ്റങ്ങളില്ല. ഇടയ്ക്ക് ഒരൽപ്പം ആശ്വാസം തോന്നിയെങ്കിലും അടുത്തിടെ ഉയർന്ന് വന്ന ഒമിക്രോൺ ഭീതിയ്ക്കിടെ കാര്യങ്ങൾ 2020ന് സമാനമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2021 അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കഴിഞ്ഞു പോയ വർഷത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടമാകാം. 2021 പലർക്കും ഉയർച്ചകളും അതിനേക്കാൾ ഉപരി താഴ്ചകളും നേരിടേണ്ടി വന്ന വർഷമായിരിക്കാം. കോവിഡ് മാഹാമാരിയോട് (covid pandemic) കൂടിയാണ് നാം 2020നെ വരവേറ്റത്. തുടർന്നങ്ങോട്ട് ലോക്ക്ഡൗണുകളും (lockdowns), നിയന്ത്രണങ്ങളും, രോഗത്തെക്കുറിച്ചുള്ള ഭീതിയുമൊക്കെ നിറഞ്ഞ ദിവസങ്ങളായിരുന്നു. 2021ലും മഹാമാരിയ്ക്ക് കാര്യമായ മാറ്റങ്ങളില്ല. ഇടയ്ക്ക് ഒരൽപ്പം ആശ്വാസം തോന്നിയെങ്കിലും അടുത്തിടെ ഉയർന്ന് വന്ന ഒമിക്രോൺ (Omicron) ഭീതിയ്ക്കിടെ കാര്യങ്ങൾ 2020ന് സമാനമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു. 2020ഉം 2021ഉം ഏകദേശം ഒരുപോലെയായിരുന്നുവെന്ന് തന്നെ പറയാം. ഈ വർഷങ്ങളിൽ സമാനമായി സംഭവിച്ച ചില കാര്യങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം നടത്താം..
year-review
year-review
advertisement

ലോക്ക്ഡൗണുകൾ

കോവിഡ് 19 ന്റെ വ്യാപനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ച് 24ന് 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 21 ദിവസത്തെ ഈ ലോക്ക്ഡൗൺ പിന്നീട് മാസങ്ങളോളം നീണ്ടുനിന്നു. ഇടയ്ക്ക് ദേശീയ തലത്തിൽ ചില ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളും കർശനമായ ലോക്ക്ഡൗണുകൾ കുറച്ചു കാലം കൂടി തുടർന്നു. കോവിഡ് രണ്ടാം തരംഗത്തിൽ ഡെൽറ്റ വകഭേദം അത്രയേറെ ശക്തി പ്രാപിച്ചിരുന്നു. രണ്ടാം തരംഗം ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ രാത്രി കർഫ്യൂ പിൻവലിച്ചിട്ടില്ല. ഇപ്പോൾ കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും ഭീതി പടർത്തുകയാണ്. ദിനംപ്രതി ഒമൈക്രോൺ രോഗികളുടെ എണ്ണവും വർധിച്ചു വരികയാണ്. സൗമ്യ സ്വഭാവമുള്ള വകഭേദമാണ് ഒമിക്രോൺ എങ്കിലും പെട്ടെന്ന് പടരുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ.

advertisement

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) നിർത്തി വച്ചു

2020 മാർച്ച് 29ന് ഐപിഎല്ലിന്റെ (ipl) 13-ാം സീസൺ തുടങ്ങാനിരിക്കെ, കോവിഡിനെ തുടർന്ന് ഏപ്രിൽ 15 വരെ കളി നിർത്തി വച്ചു. പിന്നീട് ഓഗസ്റ്റിൽ, യുഎഇയിൽ (uae) വെച്ച് സെപ്റ്റംബർ-നവംബർ മാസങ്ങളിൽ മത്സരം നടന്നു. മുംബൈ ഇന്ത്യൻസ് അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കി.

2021ൽ കർശനമായ ബയോ-ബബിൾ നിയമങ്ങൾ പ്രകാരമാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളിക്കാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 4 ന് മത്സരം താൽക്കാലികമായി നിർത്തി വെച്ചു. ജൂലൈ 25ന് മത്സരം പുനനാരംഭിക്കുകയും ഒക്ടോബർ 15ന് ഫൈനൽ മത്സരം നടക്കുകയും ചെയ്തു. അതിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് പരാജയപ്പെടുത്തി വിജയ കിരീടം ചൂടി.

advertisement

സെലിബ്രിറ്റി മരണങ്ങൾ

202ൽ ലോകമെമ്പാടും ഞെട്ടൽ ഉണ്ടാക്കിയ വാർത്തയായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം(death). പലർക്കും ഇപ്പോഴും അംഗീകരിക്കാൻ കഴിയാത്ത ഒരു മരണമാണ് താരത്തിന്റേത്. സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് അന്വേഷണം ഏറ്റെടുക്കുകയും പിന്നീടങ്ങോട്ട് ഊഹാപോഹങ്ങളും, വിവാദങ്ങളും കൊണ്ട് നിറയുകയും ചെയ്തു.

പ്രശസ്ത നടനും ബിഗ് ബോസ് സീസൺ 13 വിജയിയുമായ സിദ്ധാർഥ് ശുക്ലയുടെ മരണമായിരുന്നു ഈ വർഷത്തെ ഞെട്ടിപ്പിച്ച സെലിബ്രിറ്റി മരണം. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ സെപ്റ്റംബർ 2നാണ് അദ്ദേഹം മരിച്ചത്. 40 വയസ്സായിരുന്നു പ്രായം.

advertisement

ബോളിവുഡിലെ മയക്കുമരുന്ന് കേസുകൾ

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം മുൻ കാമുകി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ എൻസിബി റിയയെയും സഹോദരനെയും അറസ്റ്റ് ചെയ്തു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തു എന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. പിന്നീട് ഒക്ടോബറിൽ ബോംബെ ഹൈക്കോടതി റിയയെ വിട്ടയച്ചു.

2021 ഒക്ടോബറിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിരുദ്ധ ഏജൻസിയാണ് ആര്യനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിലെ റെയ്ഡിനു പിന്നാലെയാണ് ആര്യനെ അറസ്റ്റ് ചെയ്തത്. നിരോധിത മരുന്നുകൾ കൈവശം വയ്ക്കൽ, ഉപഭോഗം, വിൽപ്പന, വാങ്ങൽ എന്നീ കുറ്റങ്ങൾ ആര്യനെതിരെ ഏജൻസി ആരോപിച്ചിരുന്നു. ഗൂഢാലോചന, പ്രേരണ എന്നീ കുറ്റങ്ങളും ആര്യനെതിരെ ചുമത്തിയിട്ടുണ്ട്. ഒക്ടോബർ 28ന്, അതായത് അറസ്റ്റ് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചു. ആര്യനെതിരായ ഏജൻസിയുടെ കേസിൽ ഒന്നിലധികം പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

advertisement

ഡാൽഗോണ കോഫിയും ഡാൽഗോണ കാൻഡിയും

കഴിഞ്ഞ വർഷം, ആദ്യ ലോക്ക്ഡൗണിലാണ് ഡാൽഗോണ കോഫി വൈറലായത്. ഓരോരുത്തരും വീടുകളിൽ ഡാൽഗോണ കോഫി ഉണ്ടാക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു. പഞ്ചസാര ചേർത്ത് ചോക്കളേറ്റ് രൂപത്തിൽ കട്ടിയായുണ്ടാക്കുന്ന ടോഫി രൂപത്തിലുള്ള ഡൽഗോന എന്ന സൗത്ത്കൊറിയൻ മിഠായിയിൽ നിന്നാണ് ഡാൽഗോണ എന്ന പേര് വന്നത്. വളരെ കുറച്ച് ചേരുവകകൾ കൊണ്ട് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം എന്നതും ഡാൽഗോണ കോഫിയെ പ്രിയങ്കരമാക്കുന്നു. ഇൻസ്റ്റന്റ് കോഫി പൗ‍ഡ‍ർ, പഞ്ചസാര, ചൂടുവെള്ളം, തണുപ്പിച്ച പാൽ, ഐസ് ക്യൂബ് എന്നിവയാണ് കോഫി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒടിടി പരമ്പരയായ 'സ്‌ക്വിഡ് ഗെയിം'(squid game) ആണ് ഡാൽഗോണ കാൻഡിയെക്കുറിച്ച് നമ്മെ പരിചയപ്പെടുത്തിയത്. ഈ കൊറിയൻ മിഠായി കൊറിയയിൽ വളരെ ജനപ്രിയമാണ്. മാത്രമല്ല ഇത് സ്‌ക്വിഡ് ഗെയിമിന്റെ ഭാഗവുമാണ്. പഞ്ചസാരയും ബേക്കിംഗ് സോഡയും കൊണ്ട് നിർമ്മിക്കുന്ന ഒരു കട്ടിയുള്ള മിഠായിയാണ് ഇത്. കുക്കി കട്ടർ ഉപയോഗിച്ച് ഈ മിഠായികൾ വ്യത്യസ്ത ആകൃതികളിൽ ഉണ്ടാക്കിയെടുക്കാം.

മലയാളം വാർത്തകൾ/ വാർത്ത/India/
Year Ender 2021 | ലോക്ക്ഡൗൺ മുതൽ സെലിബ്രിറ്റി മരണങ്ങൾ വരെ; 2020ന് സമാനമായി 2021ലും നടന്ന സംഭവങ്ങൾ
Open in App
Home
Video
Impact Shorts
Web Stories