നിയമ നിർവ്വഹണ ഏജൻസികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിശദാംശങ്ങളുള്ള ഒരു ഡാറ്റാബേസ് തയ്യാറാക്കാനും സെഷനിൽ നിർദേശം ഉയർന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
''ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് യഥാർത്ഥമെന്നു തോന്നുന്ന രീതിയിൽ വീഡിയോകളോ ഓഡിയോ റെക്കോർഡിംഗുകളോ നിർമിക്കുന്നതാണ് ഡീപ്-ഫേക്ക് എന്നറിയപ്പെടുത്. പലപ്പോഴും വഞ്ചനാപരവും അപകീർത്തിപരവുമായ ഉള്ളടക്കം ആയിരിക്കും ഇതിൽ അടങ്ങിയിരിക്കുക. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ദീർഘനേരം ഞങ്ങൾ ചർച്ചകൾ നടത്തുകയും ഇത് പരിഹരിക്കാൻ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങളുമായും കുറ്റവാളികളുമായും ബന്ധപ്പെട്ട സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യവും ഈ സെഷനിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി", ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ഡീപ് ഫേയ്‌ക്കിനെക്കുറിച്ച് വിശദമായ ബ്രെയിൻസ്റ്റോമിംഗ് സെഷൻ നടന്നതായും അവ കണ്ടെത്തുക എന്ന കാര്യം ഏറെ ബുദ്ധിമുട്ടാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡീപ് ഫേയ്‌ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ പെടുന്ന കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. "ആർട്ടിഫിഷ്യൽ ഇന്റലിജൻസും വ്യാജവീഡിയോകളും കാരണം വലിയ ഭീഷണികളാണ് സൃഷ്ടിക്കുന്നത്. നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കും ഇത് ശരിയാണോ തെറ്റാണോ എന്ന് സ്ഥിരീകരിക്കാൻ മറ്റ് ഓപ്ഷനുകളില്ല. ആളുകൾ പലപ്പോഴും ഇത്തരം കണ്ടന്റുകൾ എളുപ്പത്തിൽ വിശ്വസിക്കുന്നു. ഇത് രാജ്യത്തിന് വലിയ വെല്ലുവിളിയായി മാറും. ഞാൻ അടുത്തിടെ ഒരു വീഡിയോ കണ്ടു, അതിൽ ഞാൻ ഗർബ ഗാനങ്ങൾ (garba songs) ആലപിക്കുന്നായാണ് കാണിച്ചിരിക്കുന്നത്. വീഡിയോ എത്ര മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്നോർത്ത് ഞാൻ പോലും അത്ഭുതപ്പെട്ടു. അത്തരത്തിലുള്ള നിരവധി വീഡിയോകൾ ഓൺലൈനിൽ ഉണ്ട്", എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.