ഈ കമ്പനി പുറത്തിറക്കുന്ന ആന്റി അലര്‍ജിക് മൊണ്ടെയര്‍, കാര്‍ഡിയോ ഡ്രഗ് അറ്റോര്‍വ, സ്റ്റാറ്റിന്‍ ഡ്രഗ് റോസ്‌ഡേ, വേദനസംഹാരിയായ സീറോഡോള്‍, കാല്‍സ്യം ഗുളികള്‍, വിറ്റാമിന്‍ ഗുളികകള്‍ എന്നിവയ്‌ക്കെതിരെയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കമ്പനിയ്‌ക്കെതിരെ ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. മേല്‍പ്പറഞ്ഞ മരുന്നുകള്‍ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിസിജിഐ ജനറല്‍ വി.ജി. സോമാനി നിര്‍ദ്ദേശം നല്‍കി.
advertisement
ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ നിര്‍ണ്ണായക വിവരത്തിന്‍മേലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. ആഗ്ര, ബഡ്ഡി, എന്നീ സ്ഥലങ്ങളില്‍ ചില ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യാജ മരുന്നുകളും മറ്റും കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് ഈ വിവരം ഡിസിജിഐയെ അറിയിക്കുകയായിരുന്നു.
Also read: ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണത്തിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി
“ഇപ്പോള്‍ കണ്ടെടുത്ത മരുന്നുകള്‍ മറ്റ് ചില അറിയപ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പേരിലാണ് വിപണിയിലെത്തിക്കുന്നത്. മോഹിത് ബന്‍സാല്‍ എന്ന വ്യക്തി തന്റെ ട്രൈസാല്‍ ഫോര്‍മുലേഷന്‍സ് എന്ന കമ്പനിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഹിമാചലിലെ സോളന്‍ ജില്ലയിലുള്ള ബഡ്ഡി ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. യാതൊരു അംഗീകാരമോ ലൈസന്‍സോ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്,” വിജി സോമാനി പറഞ്ഞു.
ഗാംബിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ മരുന്നുകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
അതേസമയം, വ്യാജ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ആഗ്രയിലും അലിഗഢിലും പരിശോധനകള്‍ നടത്തിയിരുന്നു. ഹിമാചല്‍ പ്രദേശിലെ കമ്പനിയില്‍ നിന്നാണ് ഇവിടങ്ങളിലും മരുന്നുകള്‍ എത്തുന്നത്. മൊണ്ടെയര്‍, അറ്റോര്‍വ, റോസ്‌ഡെ, സീറോഡോള്‍ തുടങ്ങിയ മരുന്നുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.
യഥാര്‍ത്ഥത്തില്‍ ഈ മരുന്നുകള്‍ നിര്‍മ്മിച്ചിരുന്നത് സിപ്ല, സൈഡസ് ഹെല്‍ത്ത് കെയര്‍, ഐപിസിഎ ലാബ്‌സ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികളായിരുന്നു.
മുമ്പ് രാജ്യത്തെ നാല് കഫ് സിറപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പ്രൊമേത്താസൈന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫെക്സാമെലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ.
അതേസമയം ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്.