ന്യൂഡൽഹി: ഇന്ത്യൻ കമ്പനി ഉൽപാദിപ്പിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മരുന്നു കമ്പനി.
ഉസ്ബെക്കിസ്ഥാൻറെ ആരോപണത്തിനു പിന്നാലെ മരുന്നിന്റെ ഉൽപാദനം നിർത്തിവച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയോൺ ബയോടെക്.
സംഭവത്തിനു പിന്നാലെ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ചുമ മരുന്ന് ഇന്ത്യയിൽ വിറ്റിട്ടില്ലെന്നു കമ്പനി അറിയിച്ചു. മരുന്നിന്റെ കയറ്റുമതി മാത്രമാണുള്ളത്. കമ്പനിയുടെ നോയിഡ ഓഫിസിൽ അധികൃതർ പരിശോധന നടത്തി.
മാരിയോൺ ബയോടെക്കിന്റെ ഡോക്-1 മാക്സ് സിറപ്പ് കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബെക് ആരോഗ്യമന്ത്രാലയം ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഒരു ബാച്ച് സിറപ്പിന്റെ പരിശോധനയിൽ എത്ലിൻ ഗ്ലൈക്കോൾ കണ്ടെത്തിയെന്നാണ് ഉസ്ബെക് സർക്കാർ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ നൽകാൻ ഉസ്ബെക് ആരോഗ്യമന്ത്രാലയത്തോട് ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറൽ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
Also read-തിരയും തീരവും തഴുകി പത്മപ്രിയ; വൈറലായി ഫോട്ടോഷൂട്ട്
സംഭവത്തിൽ ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനിയുടെ അഭിഭാഷകൻ ഹസൻ ഹാരിസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.