വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ ചന്ദ്രൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ചന്ദ്രന്റെ വലതു കൈയ്ക്കും രണ്ടുകാലുകൾക്കുമാണ് പരിക്കു പറ്റിയത്. ഉദയകുമാര്‍, കാര്‍ത്തികേശ്വരി, സരോജ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.
വിദഗ്ദ ചികിത്സയ്ക്കായാണ് ചന്ദ്രനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Valparai,Coimbatore,Tamil Nadu
First Published :
December 17, 2024 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു