‘താങ്കളുടെ കണ്ണില്‍ നോക്കിക്കൊണ്ട് സംസാരിക്കാന്‍ മനസ് കൊതിക്കുന്ന അത്രയും നല്ലയാളാണ് താങ്കള്‍ എന്നാണ് എനിക്കു തോന്നുന്നത്.’ എന്നായിരുന്നു സ്പീക്കർ കസേരയിലിരുന്ന രമാ ദേവിയെക്കുറിച്ച് അസം ഖാന്‍ പറഞ്ഞത്. എന്നാൽ, ഇതിനെതിരെ ബി ജെ പി രംഗത്തു വന്നു. അസം ഖാൻ മാപ്പു പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഈ രീതിയിലല്ല സംസാരിക്കേണ്ടത്, ഈ വാക്കുകൾ പിൻവലിക്കണമെന്ന് രമാദേവിയും പറഞ്ഞിരുന്നു.
advertisement
എന്നാൽ, പാർലമെന്‍റിന് അകത്തും പുറത്തും അസം ഖാന്‍റെ പരാമർശത്തിൽ വിവാദം പുകയുന്നതിനിടെയാണ് ജിതൻ റാം മാഞ്ചിയുടെ രംഗപ്രവേശം. "സഹോദരനും സഹോദരിയും കാണുമ്പോൾ പരസ്പരം ചുംബിച്ചാൽ അത് ലൈംഗികത ആകുമോ? അമ്മ മകനെ ചുംബിച്ചാലും മകൻ അമ്മയെ ചുംബിച്ചാലും അത് ലൈംഗികത ആകുമോ? അസം ഖാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണ്. അതുകൊണ്ട് അദ്ദേഹം ക്ഷമായാചനം നടത്തണം, പക്ഷേ രാജിവെക്കേണ്ട കാര്യമില്ല" - അസംഖാൻ പറഞ്ഞു.
അതേസമയം, എസ് പി നേതാവായ എസ് റ്റി ഹസനും അസം ഖാന് പിന്തുണയുമായി എത്തി.