'അദ്ദേഹം ഇതിനു മുമ്പ് ഒരു മുൻസിപ്പാലിറ്റി പോലും ഭരിച്ചിട്ടില്ല', സന്യാസിയായ യോഗിയെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് അമിത് ഷാ
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കും യോഗി ആദിത്യനാഥിന്‍റെ കഴിവിൽ പൂർണവിശ്വാസം ഉണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
ലഖ്നൗ: സന്യാസിയായ യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി എന്തുകൊണ്ട് തെരഞ്ഞെടുത്തെന്ന് വ്യക്തമാക്കി ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഞായറാഴ്ച ലഖ്നൗവിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തിൽ അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണരംഗത്ത് യാതൊരു വിധത്തിലുള്ള പരിചയവും യോഗി ആദിത്യനാഥിന് ഇല്ലായിരുന്നു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കും യോഗി ആദിത്യനാഥിന്‍റെ കഴിവിൽ പൂർണവിശ്വാസം ഉണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
ക്ഷേത്രത്തിന്‍റെ തലവൻ ആയിരുന്ന യോഗി ആദിത്യനാഥിന് ഒരു മുൻസിപ്പാലിറ്റിയെ ഭരിച്ചുള്ള പരിചയം പോലുമില്ലായിരുന്നു. "യോഗിജി മുഖ്യമന്ത്രിയാകുമെന്ന് ആരും സങ്കൽപിച്ച് പോലുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒരു മുൻസിപ്പാലിറ്റി ഭരിച്ചുള്ള പരിചയം പോലുമില്ലായിരുന്നു. ഒരു മന്ത്രി പോലും ആയിട്ടില്ല. അദ്ദേഹം ഒരു സന്യാസി ആയിരുന്നു. അങ്ങനെയുള്ള അദ്ദേഹം യുപി പോലെയുള്ള ഒരു വലിയ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആയി" - അമിത് ഷാ പറഞ്ഞു.
advertisement
എന്നാൽ, ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അനുഭവജ്ഞാനത്തിന്‍റെ കുറവ് തന്‍റെ നീതി നിറഞ്ഞ പ്രവർത്തനത്തിലൂടെ പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നൽകുന്നതെന്ന് തന്നോട് കുറേപേർ ചോദിച്ചു. എന്നാൽ, താനും മോദിയും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ തന്നെ തീരുമാനിച്ചു. അദ്ദേഹത്തിന് ആത്മാർത്ഥമായി ജോലി ചെയ്യാൻ കഴിയുമെന്നും ഏത് സാഹചര്യത്തെയും നേരിടാൻ കഴിയുമെന്നും ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് യോഗിജിക്ക് മുഖ്യമന്ത്രി പദം നൽകാൻ തീരുമാനിച്ചു. ആ തീരുമാനം ശരിയായിരുന്നെന്ന് അദ്ദേഹം തന്‍റെ പ്രവർത്തനത്തിലൂടെ തെളിയിച്ചു." - അമിത് ഷാ പറഞ്ഞു.
advertisement
ഉത്തർപ്രദേശിൽ 2017ൽ ബി ജെ പി നേടിയ ഉജ്ജ്വലവിജയത്തിനു ശേഷമായിരുന്നു യോഗി ആദിത്യനാഥ് മുഖ്യന്ത്രിയായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2019 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അദ്ദേഹം ഇതിനു മുമ്പ് ഒരു മുൻസിപ്പാലിറ്റി പോലും ഭരിച്ചിട്ടില്ല', സന്യാസിയായ യോഗിയെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് അമിത് ഷാ