ബിജെപി 48 ശതമാനം വോട്ടുനേടുമെന്നാണ് പ്രവചനം. എഎപിക്ക് 42 ശതമാനവും കോണ്‍ഗ്രസിന് 7 ശതമാനവും മറ്റുള്ളവര്‍ക്ക് 3 ശതമാനവും വോട്ടുലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. പുരുഷന്മാരില്‍ 50 ശതമാനത്തോളവും സ്ത്രീകളില്‍ 46 ശതമാനവും ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. എഎപിക്ക് യഥാക്രമം 40, 44 ശതമാനമാണ് പിന്തുണ. ഇരുവിഭാഗത്തിലും കോണ്‍ഗ്രസിന് 7 ശതമാനം പിന്തുണയും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മുസ്ലിം വോട്ടുകളിൽ 69 മുതൽ 74 ശതമാനം വരെ എഎപിക്ക് ലഭിക്കുമെന്ന് ഇരുസർവേകളും പറയുന്നു.
advertisement
ടുഡെയ്സ് ചാണക്യ ബിജെപിക്ക് 51 സീറ്റുകളും (6 എണ്ണം കൂടാനോ കുറയാനോ സാധ്യത) എഎപിക്ക് 19 സീറ്റുകളും(6 എണ്ണം കൂടാനോ കുറയാനോ സാധ്യത) പ്രവചിക്കുന്നു. എസ് സി വോട്ടുകളിൽ 47 ശതമാനം ബിജെപിക്കും 44 ശതമാനം എഎപിക്കും ലഭിക്കുമെന്ന് ടുഡെയ്സ് ചാണക്യ പറയുന്നു. എന്നാൽ ഇത് യഥാക്രമം 39, 51 ആണെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ സൂചിപ്പിക്കുന്നു.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം യഥാർത്ഥ ഫലത്തോട് വളരെ അടുത്തുനിൽക്കുന്നതായിരുന്നു. കിഴക്കൻ, പടിഞ്ഞാറൻ ഡൽഹി, ചാന്ദ്‌നി ചൗക്ക്, ന്യൂഡൽഹി എന്നിവിടങ്ങൾ ബിജെപി തൂത്തുവാരാൻ സാധ്യതയുണ്ടെന്നാണ് അവർ പ്രവചിക്കുന്നത്.
