TRENDING:

ഡല്‍ഹി സ്‌ഫോടനം; ഫരീദാബാദിലെ അല്‍-ഫലാ സര്‍വകലാശാലയുടെ അംഗത്വം ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അസോസിയേഷന്‍ റദ്ദാക്കി

Last Updated:

നവംബര്‍ 13-ന് പുറത്തുവിട്ട ഔദ്യോഗിക കത്തിലൂടെയാണ് അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചത്

advertisement
ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിനു (Delhi blast) പിന്നാലെ ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അസോസിയേഷന്‍ (എഐയു) റദ്ദാക്കി. അസോസിയേഷന്റെ നിയമങ്ങള്‍ അനുസരിച്ച് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നല്ല നിലയിലല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തത്.
അല്‍-ഫലാഹ് സര്‍വകലാശാല
അല്‍-ഫലാഹ് സര്‍വകലാശാല
advertisement

നവംബര്‍ 13-ന് പുറത്തുവിട്ട ഔദ്യോഗിക കത്തിലൂടെയാണ് അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചത്. അസോസിയേഷനിലുള്ള അംഗത്വം റദ്ദാക്കിയതോടെ അല്‍-ഫലാഹ് സര്‍വകലാശാലയ്ക്ക് അതിന്റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ എഐയുവിന്റെ പേരോ ലോഗോയോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. മാത്രമല്ല അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലോഗോ ഉടന്‍ നീക്കം ചെയ്യാനും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളില്‍ സര്‍വകലാശാലയുടെ പങ്കിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വന്നതോടെയാണ് ഇത്. സ്ഥാപനം നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് തോന്നിയതിനാലാണ് നടപടിയെന്ന് എഐയു പ്രസ്താവനയിലൂടെ അറിയിച്ചു.

advertisement

നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഫത്തേപൂരിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നേരത്തെ അയച്ചിരുന്നു. സര്‍വകലാശാല നടത്തുന്ന കോളെജുകള്‍ക്ക് നാക് അംഗീകാരം ലഭിച്ചതായുള്ള വ്യാജ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഇത്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെ ദൗജിലെ രാഗ റോഡിലാണ് അല്‍-ഫലാഹ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ചെങ്കോട്ടയില്‍ 12 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ തുടര്‍ന്നാണ് സര്‍വകലാശാല ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വലിയ അളവില്‍ സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

advertisement

ചെങ്കോട്ടയില്‍ ഐ20 കാര്‍ പൊട്ടിത്തെറിച്ച സംഭവത്തിലെ പ്രധാന പ്രതിയായ ഡോ. ഉമര്‍ ഉന്‍ നബിക്കും മറ്റ് പ്രതികളായ ഡോ. മുസമില്‍ ഗനായ്, ഡോ. ഷഹീന്‍ സയീദ് എന്നിവര്‍ക്കും സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരം സ്ഫോടനത്തിനു പിന്നാലെ പുറത്തുവന്നിരുന്നു. ഇതോടെയാണ് അല്‍-ഫലാഹ് സര്‍വകലാശാലയും ദേശീയ പരിശോധനയ്ക്ക് വിധേയമായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Following the car blast near the Red Fort in Delhi, the Association of Indian Universities (AIU) has suspended the membership of Al-Falah University in Faridabad, Haryana, citing non-compliance with the association's rules and regulations

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഡല്‍ഹി സ്‌ഫോടനം; ഫരീദാബാദിലെ അല്‍-ഫലാ സര്‍വകലാശാലയുടെ അംഗത്വം ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അസോസിയേഷന്‍ റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories