കൂടാതെ, ഡൽഹി പോലീസിന്റെ അഞ്ച് ടീമുകൾ തിരച്ചിൽ നടത്തുന്നുണ്ട്. കാറിന്റെ സാധ്യമായ നീക്കങ്ങൾ കണ്ടെത്താനായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പോലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ തലസ്ഥാനത്ത് ഇതുവരെ 12 പേരുടെ മരണത്തിന് കാരണമായ സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്, രണ്ടാമതൊരു വാഹനം കൂടി കണ്ടെത്തിയത് ഒരു വലിയ ഓപ്പറേഷണൽ നെറ്റ്‌വർക്കിലേക്കും ആസൂത്രിതമായ രക്ഷപ്പെടൽ പദ്ധതിയിലേക്കുമാണ് എന്നാണ് സിഎൻഎൻ ന്യൂസ് 18നോട് വൃത്തങ്ങൾ അറിയിച്ചു.
ഇതും വായിക്കുക: സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു; 'ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും'
advertisement
സ്ഫോടനത്തിന് മുമ്പും ശേഷവും ഇരു കാറുകളുടെയും സഞ്ചാരം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് ഡാറ്റകളും പരിശോധിച്ചുവരികയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
രണ്ടാമത്തെ വാഹനം വിപുലമായ ശൃംഖലയെ സൂചിപ്പിക്കുന്നു
അതിനിടെ, ഹ്യൂണ്ടായ് ഐ20, ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് എന്നീ രണ്ട് വാഹനങ്ങളുടെയും സാന്നിധ്യം കൃത്യമായി ഏകോപിപ്പിച്ച ഒരു മൊഡ്യൂളിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ CNN-News18-നോട് പറഞ്ഞു.
സ്ഫോടനം നടത്താനും രക്ഷപ്പെടാനും വേണ്ടിയാണ് ഈ വാഹനങ്ങൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയെന്ന് കരുതുന്നു. ഈ മൊഡ്യൂളിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടാകാമെന്നും ഒന്നിലധികം കാറുകളുടെ ഉപയോഗം സൂചിപ്പിക്കുന്നത് സഹായത്തിനോ വഴിതിരിച്ചുവിടാനോ രക്ഷപ്പെടാനോ വേണ്ടി കൂടുതൽ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നാണ് എന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഡൽഹി പോലീസും ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ യൂണിറ്റുകളും വിശാലമായ ശൃംഖലയെ തിരിച്ചറിയുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകവും പ്രധാനമന്ത്രിയുടെ വാർഷിക സ്വാതന്ത്ര്യദിന പ്രസംഗ വേദി കൂടിയായ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം, ട്രാഫിക് സിഗ്നലിനടുത്ത് സാവധാനം നീങ്ങുകയായിരുന്ന ഒരു വാഹനത്തിനുള്ളിൽ ഉയർന്ന തീവ്രതയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരമാണ് അധികൃതർ സ്ഫോടനം അന്വേഷിക്കുന്നത്. സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, സ്ഫോടനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ആരുടെയും പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല.
