ഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെജ്രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത് ആം ആദ്മി പാര്‍ട്ടിക്കും ഇൻഡി സഖ്യത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ജാമ്യകാലാവധി ജൂണ്‍ അഞ്ചുവരെ നീട്ടിക്കൂടേയെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ആരാഞ്ഞെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ കീഴടങ്ങണമെന്നും കോടതി പറഞ്ഞു.
കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ ഡിയും സുപ്രീംകോടതിയില്‍ വാദത്തിനിടെ വ്യക്തമാക്കുകയുണ്ടായി. 2022ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21 നാണ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
advertisement
Summary: The Supreme Court granted interim bail to Delhi Chief Minister Arvind Kejriwal till June 1 in a money laundering case linked to the liquor policy scam.