TRENDING:

Pink Auto | ഇലക്ട്രിക് 'പിങ്ക് ഓട്ടോ'യുമായി ഡൽഹി സർക്കാർ; ഡ്രൈവർമാർ വനിതകൾ

Last Updated:

നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ പുന:സ്ഥാപിക്കാനാണ് ഡൽഹി സർക്കാർ ഇപ്പോൾ പരിശ്രമിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇലക്ട്രിക് വാഹന (EV) നയങ്ങളുടെ ഭാഗമായി പിങ്ക് ഓട്ടോ സ്കീം (pink auto scheme) അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി കെജ്‌രിവാൾ സർക്കാർ (Kejriwal government) അടുത്തിടെ പ്രഖ്യാപപനം നടത്തിയിരുന്നു. ഈ വർഷത്തെ 4216 പെർമിറ്റുകളിൽ 33 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്ത്രീകളെ കൂടുതൽ സ്വാശ്രയരാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പദ്ധതിയെന്നും സർക്കാർ വ്യക്തമാക്കി.
advertisement

വനിതകൾ (Women) മാത്രം ഓടിക്കുന്ന വാഹനമായതിനാൽ പദ്ധതിയിൽപ്പെട്ട ഇ-ഓട്ടോകൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനൊപ്പം വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം.

നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ പുന:സ്ഥാപിക്കാനാണ് ഡൽഹി സർക്കാർ ഇപ്പോൾ പരിശ്രമിക്കുന്നത്. ഇ-വാഹനങ്ങൾ വാങ്ങുന്നതിന് സബ്‌സിഡിയും പലിശ ഇളവുകളും നൽകുന്നത് സംബന്ധിച്ചും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Also read- Ajit Doval| ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; ശരീരത്തില്‍ ചിപ്പ്‌വെച്ചിട്ടുണ്ടെന്ന് വാദം

advertisement

2021ലും സർക്കാർ ഇ-ഓട്ടോ മേള സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 14ന് ഇ-ഓട്ടോകൾക്കുള്ള അപേക്ഷകളുടെ ആദ്യ ഘട്ട നടപടികൾ സർക്കാർ പൂർത്തിയാക്കി. ഇതുവരെ 19,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇവി നയത്തിന് കീഴിൽ, ഇ-ബസുകൾ, ഇ-റിക്ഷകൾ, ഇ-ഇരുചക്ര വാഹനങ്ങൾ, ഇ-ഓട്ടോകൾ, ഇ-കാറുകൾ എന്നിവ വാങ്ങുന്നതും സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഡൽഹിയിലെ ഉയർന്ന മലിനീകരണ തോത് കുറയ്ക്കുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. മാളുകളിലും സർക്കാർ ഓഫീസുകളിലും ഇവി ചാർജിംഗ് പോയിന്റുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, എല്ലാ സർക്കാർ ഓഫീസുകളിലും മൂന്ന് മാസത്തിനുള്ളിൽ ചാർജിംഗ് സൗകര്യം ലഭ്യമാകും. ഇ-ഓട്ടോകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി മെട്രോ അധികൃതരുമായും സർക്കാർ ചർച്ച നടത്തിവരികയാണ്.

advertisement

Also read- Deep Sidhu| ചെങ്കോട്ട സംഘർഷക്കേസിലെ പ്രതി നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ഇവി നയം പ്രഖ്യാപിച്ച ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി. ഒരു ചതുരശ്ര കിലോമീറ്ററിൽ ഏറ്റവും കൂടുതൽ ഇവി സാന്ദ്രതയുള്ള സംസ്ഥാനം കൂടിയാണ് ഡൽഹി. ഇരുചക്രവാഹനങ്ങൾക്ക് ഒരു kWh ബാറ്ററി ശേഷിക്ക് 5,000 രൂപ (പരമാവധി 30,000 രൂപ വരെ) + 5,000 രൂപ വരെയുള്ള സ്ക്രാപ്പേജ് ആനുകൂല്യങ്ങളുമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. നാല് ചക്ര വാഹനങ്ങൾക്ക് kWh ബാറ്ററി ശേഷിക്ക് 10,000 രൂപ (പരമാവധി 1.5 ലക്ഷം രൂപ വരെ) ആനുകൂല്യങ്ങളും മൂന്ന് ചക്രവാഹനങ്ങൾ, റിക്ഷകൾ എന്നിവയ്ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങളുടെയും രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളും വളരെ ഗൗരവമേറിയതാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Pink Auto | ഇലക്ട്രിക് 'പിങ്ക് ഓട്ടോ'യുമായി ഡൽഹി സർക്കാർ; ഡ്രൈവർമാർ വനിതകൾ
Open in App
Home
Video
Impact Shorts
Web Stories