• HOME
  • »
  • NEWS
  • »
  • india
  • »
  • Ajit Doval| ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; ശരീരത്തില്‍ ചിപ്പ്‌വെച്ചിട്ടുണ്ടെന്ന് വാദം

Ajit Doval| ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; ശരീരത്തില്‍ ചിപ്പ്‌വെച്ചിട്ടുണ്ടെന്ന് വാദം

ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടുള്ള അജിത് ഡോവല്‍ ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായതിനാല്‍ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  • Share this:
    ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (National Security Advisor of India) അജിത് ഡോവലിന്റെ (Ajit Doval) ഡല്‍ഹിയിലെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച അജ്ഞാന്‍ പിടിയിലായി. ഡല്‍ഹി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

    Also Read- Arya Rajendran | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

    തന്റെ ശരീരത്തില്‍ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അയാളാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ പിടിയിലായ ആള്‍ പൊലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. വാടകയ്‌ക്കെടുത്ത കാറാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും വ്യക്തമായി.

    Also Read- Ottapalam murder| ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത് വിദേശത്തേക്ക് പോകുന്നത് തടയാൻ ശ്രമിച്ചതിന്; മുഹമ്മദ് ഫിറോസിന്റെ മൊഴി

    ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടുള്ള അജിത് ഡോവല്‍ ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായതിനാല്‍ സിഐഎസ്എഫ് കനത്ത സുരക്ഷയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവധിയിലായ അജിത് ഡോവൽ ഈ സമയം വീട്ടിലുണ്ടായിരുന്നു.

    Also Read- Sreekanth Vettiyar| ബലാത്സംഗക്കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

    English Summary: An unknown person allegedly tried to enter the residence of National Security Advisor of India (NSA) Ajit Doval in Delhi on Wednesday morning while he was home. Security personnel deployed outside Doval’s residence stopped the person and took him into custody. Upon interrogation, he claimed that “somebody fit a chip inside his body and he is being controlled,” but police clarified that it was not the case. “According to the primary investigation, he seems to be mentally disturbed," police told news agency ANI.
    Published by:Rajesh V
    First published: