TRENDING:

ലൈംഗിക ചൂഷണ, ആസിഡ് ആക്രമണങ്ങളിലെ അതിജീവിതര്‍ക്ക് ആശുപത്രികള്‍ സൗജന്യ ചികിത്സ നല്‍കണം: ഹൈക്കോടതി

Last Updated:

സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ണായക വിധി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ആസിഡ് ആക്രമണം, ലൈംഗികാതിക്രമം എന്നീ കേസുകളിലെ അതിജീവിതര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പ്രതിഭ സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ണായക വിധി. ഭാരതീയ നിയമസംഹിത പ്രകാരവും സിആര്‍പിസി നിയമപ്രകാരവും നിരവധി നിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ടെങ്കിലും ചികിത്സ ലഭിക്കുന്നതില്‍ അതിജീവിതര്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
News18
News18
advertisement

ലൈംഗികാതിക്രമ, ആസിഡ് ആക്രമണങ്ങള്‍ എന്നീ കേസുകളിലെ അതിജീവിതര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം. പ്രഥമ ശുശ്രൂഷ, രോഗനിര്‍ണയം, ലബോറട്ടറി പരിശോധന, ശസ്ത്രക്രിയ എന്നിവ ചികിത്സയിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി.

കൂടാതെ ബലാത്സംഗ-ലൈംഗികാതിക്രമ-ആസിഡ് ആക്രമണങ്ങളിലെ അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന കാര്യം എല്ലാ ആശുപത്രികളുടെയും പ്രവേശനകവാടത്തിലും റിസപ്ഷനിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും എഴുതി സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു.

നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന സര്‍ക്കുലര്‍ എല്ലാ ആശുപത്രി അധികൃതരും പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതിജീവിതര്‍ക്ക് മതിയായ ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇക്കാര്യം സംബന്ധിച്ച നിര്‍ദേശം ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമമെഡിക്കല്‍ ജീവനക്കാര്‍, എന്നിവര്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.

advertisement

'' അതിജീവിതര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ വിസമ്മതിക്കുന്ന ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദഗ്ധര്‍, പാരാമെഡിക്കല്‍ വിദഗ്ധര്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പ് 200 പ്രകാരം (ഐപിസി വകുപ്പ് 166ബി) പോലീസ് കേസെടുക്കും. അതിജീവിതര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച വിവരം ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പൊലീസ് അറിയിക്കണം,'' കോടതി പറഞ്ഞു.

കൂടാതെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്ന അതിജീവിതരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമെ ചികിത്സ നല്‍കുവെന്ന രീതി ആശുപത്രികള്‍ ഒഴിവാക്കണമെന്നും ചികിത്സ നല്‍കുന്നതിന് പ്രഥമപരിഗണന നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

advertisement

ആശുപത്രിയിലെത്തുന്ന അതിജീവിതരെ ഉടനടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമെങ്കില്‍ എച്ച്‌ഐവി പോലുള്ള ലൈംഗിക രോഗങ്ങള്‍ക്കെതിരെയുള്ള ചികിത്സയും ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കണം. ഗര്‍ഭം ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ ഗര്‍ഭനിരോധന ചികിത്സ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണമെന്നും കോടതി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Delhi High Court has reiterated that survivors of acid attack and sexual assault will have to be provided free treatment at hospitals, whether private or government.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ലൈംഗിക ചൂഷണ, ആസിഡ് ആക്രമണങ്ങളിലെ അതിജീവിതര്‍ക്ക് ആശുപത്രികള്‍ സൗജന്യ ചികിത്സ നല്‍കണം: ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories