TRENDING:

ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്

Last Updated:

കോർപറേഷനിലെ വിവിധ വാർഡുകളിലേക്കായി നവംബർ 30നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

advertisement
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ ഏഴിലും ബിജെപിക്ക് വിജയം. മൂന്നിടങ്ങളിൽ ആം ആദ്മി പാർട്ടി (എഎപി) വിജയിച്ചപ്പോൾ കോൺഗ്രസും ഫോർവേഡ് ​ബ്ലോക്കും ഓരോ സീറ്റുകളും നേടി. നേരത്തെ ബിജെപിക്ക് 9 സീറ്റുകളും എഎപിക്ക് 3 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.
(PTI Photo/Shahbaz Khan)
(PTI Photo/Shahbaz Khan)
advertisement

കോർപറേഷനിലെ വിവിധ വാർഡുകളിലേക്കായി നവംബർ 30നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായ രേഖ ഗുപ്തയുടെ വാർഡായ ഷാലിമാർ ബാഗ് ബിയിൽ ബിജെപിയുടെ അനിത ജെയിൻ പതിനായിരത്തിലേറെ വോട്ടിന് വിജയിച്ചു. കോഗ്രസിന്റെ സരിത കുമാരിയെയാണ് തോൽപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി കീഴടങ്ങിയ എഎപിക്കും കോൺഗ്രസിനും തങ്ങളുടെ തിരിച്ചുവരവ് തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു ഉപതിരഞ്ഞെടുപ്പ്.

250 സീറ്റുകളുള്ള ഡൽഹി കോർപറേഷനിൽ 116 സീറ്റുകളാണ് ബിജെപിക്കുള്ളത്. എഎപിക്ക് 99ഉം, ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിക്ക് 15ഉം കോൺഗ്രസിന് എട്ടും സീറ്റുകളാണുള്ളത്.

advertisement

സംഗം വിഹാർ എ വാർഡിൽ നിന്നും കോൺഗ്രസിന്റെ സുരേഷ് ചൗധരി 3500ൽ ഏറെ വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. 2022 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചന്ദൻ കുമാർ ചൗധരി 389 വോട്ടിന് വിജയിച്ച വാർഡിലാണ് കോൺഗ്രസ് മികച്ച വിജയം നേടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In the Delhi Municipal Corporation (MCD) by-elections, the BJP won seven out of 12 seats. The Aam Aadmi Party (AAP) won three seats, while the Congress and the Forward Bloc secured one seat each. Previously, the BJP held 9 seats and the AAP held 3 seats [among these 12 wards].

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
Open in App
Home
Video
Impact Shorts
Web Stories