TRENDING:

ബലാത്സംഗക്കേസ് പ്രതി ആശാറാം ബാപ്പുവിന്റെ ചിത്രവുമായി ഡല്‍ഹി മെട്രോയില്‍ പരസ്യം ; പ്രതിഷേധം കനത്തതോടെ പരസ്യം നീക്കി

Last Updated:

2013ല്‍ തന്റെ ആശ്രമത്തില്‍ വെച്ച് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ചിത്രങ്ങളടങ്ങിയ പരസ്യം ഉപയോഗിച്ച ഡല്‍ഹി മെട്രോയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. 'Parents worship day 'യുടെ ഭാഗമായി മെട്രോയിലെ കോച്ചുകളില്‍ ആശാറാം ബാപ്പുവിന്റെ ചിത്രങ്ങളടങ്ങിയ പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം കനത്തതോടെ അധികൃതര്‍ പരസ്യം നീക്കാന്‍ രംഗത്തെത്തി.
വിവാദമായ പരസ്യം
വിവാദമായ പരസ്യം
advertisement

രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ ആശാറാം ബാപ്പുവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ഈയടുത്താണ് ഇയാള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഈവര്‍ഷം മാര്‍ച്ച് 31 വരെയാണ് ഇയാളുടെ ജാമ്യകാലാവധി.

2013ല്‍ തന്റെ ആശ്രമത്തില്‍ വെച്ച് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. 2018ല്‍ ഈ കേസ് പരിഗണിച്ച ജോധ്പൂരിലെ ഒരു കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. സൂററ്റ് സ്വദേശിയും ഇയാളുടെ മുന്‍ശിഷ്യയുമായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 2023 ജനുവരിയില്‍ ഗുജറാത്തിലെ ഒരു കോടതിയും ഇയാള്‍ ജീവപര്യന്തം തടവ് വിധിച്ചു. അഹമ്മദാബാദിലെ മൊട്ടേര ആശ്രമത്തില്‍ വെച്ചാണ് യുവതിയെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്.

advertisement

ബലാത്സംഗക്കേസ് പ്രതി ആശാറാം ബാപ്പുവിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പരസ്യം പതിച്ച ഡല്‍ഹി മെട്രോയ്‌ക്കെതിരെ വിമര്‍ശനവുമായി ഒരു അഭിഭാഷകനും രംഗത്തെത്തിയിരുന്നു. ഡിഎംആര്‍സിയുടെ (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) നടപടിയില്‍ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

"ബലാത്സംഗക്കേസില്‍ പ്രതിയായ ഒരു ക്രിമിനലിന്റെ ചിത്രമുള്‍പ്പെട്ട പരസ്യം മെട്രോയ്ക്കുള്ളില്‍ പതിപ്പിക്കാന്‍ എങ്ങനെ കഴിഞ്ഞു?" എന്ന് അദ്ദേഹം ചോദിച്ചു. വാലന്റൈന്‍സ് ദിനത്തിന് പകരം Parents worship Day ആചരിക്കണമെന്ന് നിര്‍ദേശിക്കുന്ന പരസ്യത്തിലാണ് ആശാറാം ബാപ്പുവിന്റെ ചിത്രവുമുള്‍പ്പെട്ടത്.

പ്രതിഷേധം കനത്തതോടെ മെട്രോ പരിസരങ്ങളില്‍ നിന്ന് പരസ്യം നീക്കം ചെയ്യാന്‍ ഡിഎംആര്‍സി അധികൃതര്‍ ഉത്തരവിട്ടു. പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ അല്‍പം സമയമെടുക്കുമെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ എക്‌സില്‍ കുറിച്ചു.

advertisement

നിരവധി പേരാണ് ഡിഎംആര്‍സിയുടെ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.  "ലജ്ജിക്കുന്നു ഡിഎംആര്‍സി. ബലാത്സംഗ കേസിലെ പ്രതിയെ നിങ്ങള്‍ പിന്തുണയ്ക്കുന്നുവോ?" എന്നൊരാള്‍ കമന്റ് ചെയ്തു.

"ഈ പരസ്യ ചിത്രത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണം. ബോധമുള്ള ആരും ഈ പ്രതിയുടെ ചിത്രമുള്‍പ്പെട്ട പരസ്യത്തിന് അനുമതി നല്‍കില്ല," എന്നൊരാള്‍ കമന്റ് ചെയ്തു.

"ഈ ബലാത്സംഗക്കേസ് പ്രതിയുടെ പുനരുജ്ജീവനത്തെ ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്?," എന്നൊരാള്‍ ചോദിച്ചു.

"ഈ പരസ്യത്തിന് എങ്ങനെ അനുമതി ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നു. ലാഭം മാത്രമാണ് ഡിഎംആര്‍സിയുടെ ലക്ഷ്യമെന്ന് തോന്നുന്നു," മറ്റൊരാള്‍ കമന്റ് ചെയ്തു.

advertisement

"ഇതിപ്പോള്‍ രണ്ടാം തവണയാണ് ഇത്തരത്തില്‍ വിവാദമായ പരസ്യം പ്രത്യക്ഷപ്പെടുന്നത്. സ്തനാര്‍ബുദത്തെപ്പറ്റിയുള്ള പരസ്യവും വിവാദമായിരുന്നു. പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണം," എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Delhi Metro carries an ad featuring rape convict Asaram Bapu. Taken down when protests mount

മലയാളം വാർത്തകൾ/ വാർത്ത/India/
ബലാത്സംഗക്കേസ് പ്രതി ആശാറാം ബാപ്പുവിന്റെ ചിത്രവുമായി ഡല്‍ഹി മെട്രോയില്‍ പരസ്യം ; പ്രതിഷേധം കനത്തതോടെ പരസ്യം നീക്കി
Open in App
Home
Video
Impact Shorts
Web Stories