'അത്ര കാറ്റ് വേണ്ട'; നിയമസഭയിൽ അനാവശ്യമായി പുകഴ്ത്തിയാൽ നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
നിയമസഭയിൽ തന്നെ പുകഴ്ത്തിയാൽ നടപടിയെടുക്കുമെന്ന് ഡിഎംകെ അംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. നിയമസഭാ ചർച്ചയിൽ തന്നെ പുകഴ്ത്തി സമയം കളയാതെ നേരിട്ട് വിഷയത്തിലേക്ക് വരണമെന്നാണ് മുഖ്യമന്ത്രി ഭരണപക്ഷ എംഎൽഎമാർക്കും മന്ത്രിമാർക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് തന്റെ അഭ്യർത്ഥനയല്ലെന്നും ഉത്തരവാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ചർച്ച നടത്തേണ്ട സമയത്ത് അനാവശ്യമായി പുകഴ്ത്തി സമയം കളഞ്ഞാൽ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
advertisement
ഇന്നലെ നിയമസഭയിൽ നിയമ മന്ത്രി എസ്. രഘുപതി സ്റ്റാലിനേയും മുൻ മുഖ്യമന്ത്രി എം കരുണാനിധിയേയും ഏറെ നേരം പ്രശംസിച്ചിരുന്നു. കോടതിയുമായി ബന്ധപ്പെട്ട ചട്ടഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു മന്ത്രിയുടെ പ്രശംസ. സഭാ സമ്മേളനം തുടങ്ങിയതു മുതൽ മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.കൃഷി, മൃഗസംരക്ഷണം, ക്ഷീര, ഫിഷറീസ് വകുപ്പുകൾക്കുള്ള ഗ്രാന്റുകളുടെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഡിഎംകെ എംഎൽഎ ജി.ഇയ്യപ്പൻ മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിനിടെ സ്റ്റാലിൻ ഇടപെടുകയും ചെയ്തു.
"ലഭിച്ച സമയത്തെ കുറിച്ച് മിസ്റ്റർ ഇയ്യപ്പൻ ബോധവാനാണെന്ന് കരുതുന്നു. ഇന്നലെ കൂടി ഞാൻ നിർദേശം നൽകിയതാണ്. ചുരുക്കി പറയാൻ ശ്രദ്ധിക്കുക. ഞാൻ ഇതുസംബന്ധിച്ച് ഉത്തരവ് നൽകിയതാണ്. താങ്കൾക്കെതിരെ നടപടിയെടുക്കേണ്ടി വരും". സ്റ്റാലിൻ കർശനമായി എംഎൽഎയ്ക്ക് മുന്നറിയിപ്പ് നൽകി.മൈസൂരുവിൽ എം ബി എ വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാർഥിനികൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസൂരു സർവകലാശാല. വൈകിട്ട് 6.30 ന് ശേഷം പെൺകുട്ടികൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സർവകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.
അതേസമയം ആൺകുട്ടികൾക്കായി യാതൊരുവിധ നിർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഓർഡർ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാർ വൈകിട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സർക്കുലറിൽ പറയുന്നു.വൈകിട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെൺകുട്ടികൾ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാർ എല്ലാദിവസവും വൈകിട്ട് ആറിനും ഒമ്പതിനും ഇടയിൽ ദിവസവും പട്രോളിംഗ് നടത്തണം. - സർക്കുലറിൽ വ്യക്തമാക്കി.
വിജനമായ സ്ഥലങ്ങളുള്ള, ഈ ക്യാംപസിലെ പെൺകുട്ടികളെ കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സർക്കുലർ ഇറക്കിയതെന്ന് ഓർഡറിനെ കുറിച്ച് കോളേജ് വൈസ് ചാൻസലർ പറയുന്നു. വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റയ്ക്ക് പോകരുതെന്നതാണ് സർക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൺകുട്ടികളെ പറ്റി പരാമർശിക്കാതെ, വിദ്യാർഥിനികൾക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ സർവകലാശാല വിവാദ ഉത്തരവ് തിരുത്തി. വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നാണ് തിരുത്തിയ ഉത്തരവിൽ പറയുന്നത്.