ഡിഎംആർസിയുടെ ബൃഹത്തായ ഫേസ് VI വികസന പ്രോജക്ടിന്റെ ഭാഗമാണ് ഈ സ്വപ്‌ന പദ്ധതി. പുതിയ 28 സ്റ്റേഷനുകളും 65.10 കിലോമീറ്റർ നീളുന്ന പുതിയ മെട്രോ ലൈനുകളും ഈ പ്രോജക്ടിൽ ഉൾപ്പെടുന്നുണ്ട്. 35,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഡൽഹിയുടെ ഗതാഗത വ്യവസ്ഥയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതിയ്ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
2023ൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പിങ്ക് ലൈനിലെ വികസന പ്രവൃത്തികൾ 2025 ഓടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തിലാണ് ഡിഎംആർസി നിർമാണപ്രവൃത്തികളുടെ കരാർ നൽകിയിരിക്കുന്നത്. ഡിസൈൻ-ബിൽഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമാണം നടക്കുക. മെട്രോ നിർമാണം ധ്രുതഗതിയിലും വിജയകരമായും പൂർത്തീകരിക്കാൻ ഇത് സഹായിക്കും.
advertisement
പിങ്ക് ലൈനിന്റെ ദീർഘിപ്പിക്കൽ കഴിയുന്നതോടെ തലസ്ഥാന നഗരിയിലെ ഗതാഗത സംവിധാനം ഒരു പടി മുന്നോട്ടു നീങ്ങും. നഗരത്തിന്റെ വടക്കു ഭാഗത്തെയും കിഴക്കു ഭാഗത്തെയും കാര്യക്ഷമമായി ബന്ധിപ്പിക്കാൻ പിങ്ക് മെട്രോയ്ക്ക് കഴിയും. അതോടെ, കാലങ്ങളായി യാത്രക്കാരെ വലച്ചിരുന്ന യാത്രാ പ്രതിസന്ധിയ്ക്കു കൂടിയാണ് അന്ത്യമാകുക. റോഡു മാർഗമുള്ള ഗതാഗതം അനുദിനം ട്രാഫിക് പ്രശ്‌നങ്ങൾ കാരണം ദുരിതപൂർണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും.
ഡൽഹി മെട്രോയുടെ ആകെയുള്ള വികസനത്തിൽ പിങ്ക് ലൈൻ വിപുലീകരണത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. ഈ വികസനം കൂടെ വരുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ശൃംഖല എന്ന ഖ്യാതി ഡൽഹി മെട്രോ ഒന്നുകൂടെ ഉറപ്പിക്കും. വ്യാപ്തിയിലും പ്രവർത്തനക്ഷമതയിലും ഡൽഹി മെട്രോ മുന്നോട്ടു നീങ്ങും. മലിനീകരണത്താൽ വീർപ്പു മുട്ടുന്ന ഡൽഹിയെ ഒരു സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാനും ഈ പദ്ധതി സഹായിക്കും.
പിങ്ക് ലൈൻ വിപുലീകരണത്തിന്റെ പ്രധാന ഗുണഫലങ്ങൾ:
വടക്ക് – കിഴക്ക് വിഭജനം ഇല്ലാതെയാക്കുന്നു: ഡൽഹി നഗരത്തിന്റെ വടക്ക് ഭാഗത്തെയും കിഴക്കു ഭാഗത്തെയും പുതിയ മെട്രോ വിപുലീകരണം ബന്ധിപ്പിക്കും. ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രമാർഗമൊരുക്കും.
ട്രാഫിക് കുരുക്ക് അഴിക്കും: റോഡ് ഗതാഗതത്തേക്കാൾ മെച്ചപ്പെട്ട ഒരു യാത്രാമാർഗ്ഗം ഒരുക്കുന്നതു വഴി, ദൽഹിയിലെ ഗതാഗതക്കുരുക്കിന് അല്പം ശമനമുണ്ടാക്കാൻ പുതിയ വിപുലീകരണത്തിന് കഴിയും. റോഡുകളിലെ തിരക്ക് കുറയും.
രാജ്യത്തിന്റെ തന്നെ മികച്ച നേട്ടം: പിങ്ക് ലൈൻ വിപുലീകരണം ഡൽഹി മെട്രോയെ രാജ്യത്തെ ഏറ്റവും വലിയ മെട്രോ ശൃംഖലയാക്കി മാറ്റും. തലസ്ഥാന നഗരിയിലെ എഞ്ചിനീയറിംഗ് – നഗരാസൂത്രണ രംഗത്ത് അത്ഭുതമായി മെട്രോ നിലനിൽക്കും.