എംബിബിഎസ് പ്രവേശനത്തിനുള്ള മെഡിക്കൽ കൗൺസിലിംഗിനെത്തിയപ്പോഴാണ് വ്യാജരേഖകൾ ഹാജരാക്കിയത്. നീറ്റ് സ്കോർ കാർഡ്, കോൾ ലെറ്റർ എന്നിവയെല്ലാം തന്നെ വ്യാജമായിരുന്നു. നവംബറിൽ പെരിയമേട്ടിൽ നടന്ന നടന്ന എംബിബിഎസ് കൗൺസിലിംഗ് സെഷനിടെയാണ് ഇവരുടെ കള്ളത്തരം പൊളിയുന്നത്. പെൺകുട്ടിയുടെ മാർക്ക് ഷീറ്റും കാൾ ലെറ്ററും ഇവിടെ ഹാജരാക്കിയിരുന്നു. ഇവർ ഹാജരാക്കിയ രേഖകൾ പ്രകാരം 650 മാർക്കാണ് പെണ്‍കുട്ടി പ്രവേശന പരീക്ഷയിൽ നേടിയത്. എന്നാൽ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിൽ കള്ളത്തരം വെളിച്ചത്താവുകയായിരുന്നു.
advertisement
സൂക്ഷ്മ പരിശോധനയിൽ വെറും 27 മാർക്ക് മാത്രമാണ് പെൺകുട്ടി നീറ്റ് പ്രവേശന പരീക്ഷയിൽ നേടിയതെന്ന് തെളിഞ്ഞു. റാങ്ക് ചാർട്ടിലോ കൗൺസിലിംഗ് കോൾ ലിസ്റ്റിലോ പെൺകുട്ടി ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ഇതോടെ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ട്രേറ്റ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. മൂന്ന് തവണ സമൻസ് അയച്ചിട്ടും അച്ഛനും മകളും ഹാജരായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും ബാലചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മകൾക്കായും തിരച്ചിൽ നടക്കുന്നുണ്ട്.
സംഭവത്തിന് പിന്നിൽ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.