Also Read-വാക്സിൻ ഗവേഷണ കേന്ദ്രങ്ങളിലെ സന്ദർശനം; പ്രധാനമന്ത്രിയെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ്
കർഷക പ്രക്ഷോഭത്തിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ വ്യക്തത വന്നശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രക്ഷോഭത്തിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയപ്രേരണയുണ്ടെന്ന് തോന്നുന്നില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
advertisement
അതേസമയം സന്ധിചർച്ചകൾക്കായുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം കർഷകർ തള്ളിയിട്ടുണ്ട്. പ്രധാന ഹൈവേകൾ അടക്കം തടഞ്ഞ് സർക്കാർ നിർദേശിച്ച സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസംബർ മൂന്നിന് മുമ്പായി തന്നെ ചർച്ചകൾ നടത്തി എല്ലാം പരിഹരിക്കാം എന്നായിരിന്നു അറിയിച്ചത്. പക്ഷെ ഉപാധികളോട് കൂടിയുള്ള ഈ സന്ധി ചർച്ച വേണ്ടെന്നാണ് കർഷകരുടെ നിലപാട്.
പഞ്ചാബ്-ഹരിയാന ഹൈവേകളിൽ ആയിരക്കണക്കിന് കർഷകര്‍ നടത്തി വരുന്ന പ്രതിഷേധം തുടരും. പുതിയ കാർഷിക നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് കർഷക യൂണിയൻ നേതാക്കൾ അറിയിച്ചിരിക്കുന്നത്.