ദിനം പ്രതിയെന്നോണം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നു.ഈ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്കചര്‍ ഇന്ത്യ സ്റ്റാക്ക് എന്നാണ് അറിയപ്പെടുന്നത്.സാധാരണ ജനങ്ങളെ ഭരണകൂടവുമായി ചേര്‍ത്തു നിര്‍ത്തുന്നതിന് ഈ സംവിധാനം വളരെയധികം സഹായിച്ചിട്ടുണ്ട്.
വ്യക്തിവിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തിയിരിക്കുന്ന ആധാര്‍(Adhar ), പണമിടപാടുകള്‍ ഡിജിറ്റലാക്കാൻ സഹായിക്കുന്ന യുപിഐ (Unified Payments Interface ) സംവിധാനങ്ങളെല്ലാം രാജ്യത്തിന്റെ അതിവേഗ ഡിജിറ്റല്‍ വളര്‍ച്ചയുടെ പ്രധാന ഉദാഹരണങ്ങളാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐഡിന്റിറ്റി സംവിധാനമാണ് ആധാര്‍. ഓരോ പൗരനും ബയോമെട്രിക് തിരിച്ചറിയല്‍ സംഖ്യ ഇതിലൂടെ ലഭ്യമാക്കിയിരിക്കുന്നു.
advertisement
രാജ്യത്ത് 2024ലെ കണക്കനുസരിച്ച് ഒരുമാസം 1200 കോടിയോളം പണമിടപാടുകളാണ് യുപിഐയിലൂടെ നടന്നത്. തെരുവു കച്ചവടക്കാരും ദിവസവേതനക്കാരും പണം കൈ കൊണ്ട് തൊടാതെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നതാണ് ഇതിന്റെ മെച്ചം.
പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും അനുവദിക്കുന്ന സുപ്രധാന സര്‍ക്കാര്‍ സംരഭമായ ഡിജിലോക്കര്‍ (DigiLocker) ഇവയെല്ലാം ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ പ്രധാന സംഭാവനയാണ്.അതിവേഗത്തില്‍ എല്ലാമേഖലകളിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുകയെന്നത് ഈ പദ്ധതി ലക്ഷ്യമിടുന്നത്.ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ നല്‍കിയാല്‍ ഡിജിറ്റല്‍ പതിപ്പ് ഫോണിലെത്തും.
അര്‍ഹരായ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഫണ്ടുകളില്‍ യാതൊരു ചോര്‍ച്ചയുമില്ലതെ നേരിട്ട് എത്തിക്കുന്നതിനായി രൂപീകരിച്ച ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍(DBT ) സംവിധാനത്തിലൂടെ കോടിക്കണക്കിന് രൂപ കൈമാറി.ബാങ്കിന്റെ പടിപോലും കണ്ടിട്ടില്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ വലിയ നേട്ടമുണ്ടായി.
ദിക്ഷ(DIKSHA),സ്വയം (SWAYAM)തുടങ്ങീ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സാധാരണ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം സുഗമമാകുന്നതിന് സഹായകമായി.സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങള്‍ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ വഴി സാധ്യമായി.ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളും ജന്‍ധന്‍ അക്കൗണ്ടുകളും സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കി.
വിവിധ സബ്‌സിഡികള്‍,ക്ഷേമപെന്‍ഷനുകള്‍,സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബാങ്കിലെത്തുക വഴി കൂടുതല്‍ സുതാര്യമായി.സമൂഹത്തില്‍ പിന്നോക്കാവസ്ഥയിലുള്ള എസ്.എസി ,എസ്.ടി,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് ഇത് വലിയ രീതിയില്‍ പ്രയോജനം ചെയ്തു.
പി എം കിസാന്‍ (P M KISAN ) പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം സാമ്പത്തികസഹായം ബാങ്കിലെത്തി.അങ്ങനെ ഡിജിറ്റല്‍ മിഷന്‍ ഭരണസംവിധാനത്തെ മികച്ചരീതിയില്‍ സുതാര്യമാക്കി.
കെനിയ,ഇന്തോനേഷ്യഫിലിപ്പീന്‍സ് തുടങ്ങി രാജ്യങ്ങള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ മിഷനെ മാതൃകയാക്കി പഠനങ്ങള്‍ നടത്തുന്നു.ഐഎംഎഫ്,വേള്‍ഡ് ബാങ്ക് ,ജി20 പോലുള്ള സംഘടനകള്‍ ഇതിനെ സുസ്ഥിര വികസന മാതൃകയായി അംഗീകരിച്ചുകഴിഞ്ഞു.
വെല്ലുവിളികള്‍
ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ എല്ലാ മേഖലകളിലും രാജ്യം മുന്നേറ്റം കുറിച്ചെങ്കിലും വലിയ വെല്ലുവിളികള്‍ നേരിടുകയാണ്.ആധാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളിലൂടെയുള്ള ഡിജിറ്റല്‍ ഡാറ്റാ ചോര്‍ച്ച ജനങ്ങളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണ്.ഡിജിറ്റല്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2023 നടപ്പിലാക്കിയെങ്കിലും അത് കര്‍ശനമായി നടപ്പിലാക്കിയിട്ടില്ല.അതേപോലെ ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തിലും ഇന്റര്‍നെറ്റ് ഉപയോഗത്തിലും ഗ്രാമ-നഗര അന്തരം വളരെ വലുതാണ്.ഈ വ്യത്യാസം കുറയ്ക്കാതെ പൂര്‍ണമായ രീതിയില്‍ ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ സാധ്യമല്ല.ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ 2.0 വിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
