സുരക്ഷയും സുതാര്യതയുമാണ് ഡിജിപ്രവേശ് സംവിധാനത്തിന്റെ കേന്ദ്രബിന്ദു. മുഖം തിരിച്ചറിഞ്ഞാണ് ഉടന്‍ തന്നെ പ്രവേശനം സാധ്യമാക്കുന്നത്. തത്സമയ നിരീക്ഷണം, ഓട്ടോമേറ്റഡ് ഡിജിറ്റല്‍ ലോഗുകള്‍, ഉടന്‍ തന്നെയുള്ള മുന്നറിയിപ്പുകള്‍ എന്നിവ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി നല്‍കുന്നു. ആധാറുമായി ചേര്‍ന്ന് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഡിജിപ്രവേശ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും തിരിച്ചറിയാനാകുകയും ചെയ്യുന്നു.
പൗരന്മാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും മന്ത്രാലയത്തിലെത്തുന്നത്. അതിനാല്‍ ഡിജിപ്രവേശ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ സുരക്ഷയും ഉത്തരവാദിത്വവും യഥോചിതം പാലിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
advertisement
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സെക്യുടെക് ഓട്ടോമേഷന് രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.